അലനല്ലൂര്‍: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തി നെതിരെ ഡി.വൈ.എഫ്.ഐ. എടത്തനാട്ടുകര മേഖല കമ്മിറ്റി കോട്ടപ്പള്ള സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം എം.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അമീന്‍ മഠത്തൊടി അധ്യക്ഷനായി. മേഖലാ ട്രഷറര്‍ വി.ടി.ഷിഹാബ്, മേഖല ജോയിന്‍ സെക്രട്ടറിമാരായ ജാഫര്‍, ശിവപ്രകാശ്, വൈസ് പ്രസിഡന്റുമാരായ ഗഫൂര്‍ കുരിക്കള്‍, രാജേഷ്, മേഖല കമ്മിറ്റി അംഗങ്ങളായ ജംഷീര്‍, പ്രകാശന്‍, നികേഷ്, എസ്.എഫ്.ഐ ലോക്കല്‍ സെക്രട്ടറി സനല്‍ തുടങ്ങി യവര്‍ നേതൃത്വം നല്‍കി.