കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് സംയുക്തമായി പട്ടിക വര്‍ഗ സുസ്തിര ഉപജീവന പദ്ധതിയില്‍ ഉള്‍പെടുത്തിയ അമ്പലപ്പാറ ഊരിലെ 15 കുടുംബാംഗ ങ്ങള്‍ക്ക് സ്വയം തൊഴിലിനുള്ള വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കാട് വെട്ട് യന്ത്രത്തിന്റെയും തെങ്ങ് കയറ്റ മെഷീന്റെയും വിതരണോദ്ഘാടനം ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലിയും തയ്യല്‍ മെഷീനിന്റെ വിതരണം വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനിയിലും നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം അധ്യക്ഷനായി. മെമ്പര്‍ വിനീത.കെ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദീപ.എ സംബന്ധിച്ചു. ജില്ലാ എസ്.ടി പ്രോഗ്രാം മാനേജര്‍ ജിജിന്‍ പദ്ധതിയുടെ വിശദീകരണം നടത്തി. മെന്റര്‍ ജിഷ, ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍മാരായ സുമലത, ഗോപിക, എം.ഇ കണ്‍വീനര്‍ ഫാത്തിമ, ഉര് മൂപ്പന്‍ചാത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.