ഒറ്റപ്പാലം: ജില്ലയിലെ തിരഞ്ഞെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ഫെബ്രുവരി 28 ന് ആരംഭിച്ച മൂന്നു ദിവസം നീണ്ട റീബൂട്ട് കേരള ഹാക്കത്തോൺ വിജയകരമായി സമാപിച്ചു. ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകൾ കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഇത്തരത്തിൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്.
ജലം- പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് മികച്ച പരിഹാര സംവിധാനം കണ്ടെത്തിയ പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജാണ് ഒന്നാം സ്ഥാനം കൈവരിച്ചത്. കാറ്റിന്റെ ഗതിമാറ്റം കാരണമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാന ങ്ങളായ ചുഴലിക്കാറ്റ്, അമിതമായ മഴ, ഇവ മൂലമുണ്ടാകുന്ന തുടർച്ചയായ പ്രളയങ്ങൾ, എന്നിവ കേരളം നേരിടുന്ന പാരിസ്ഥിതി ക പ്രശ്നങ്ങളാണ്. ഇതിനായി ദുരന്തനിവാരണത്തിനും മുൻകരുതലു കളുമായി മികച്ച ആധുനിക സാങ്കേതിക സംവിധാനം വികസി പ്പിച്ച തിനാണ് എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർ ത്ഥികൾ നേട്ടം കൈവരിച്ചത്.
ജല വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെ ത്തി പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജ് രണ്ടാം സ്ഥാനം നേടി. ജനസംഖ്യ വർധന, നഗരവൽക്കരണം കാലാവ സ്ഥാവ്യതിയാനം എന്നിവയിൽ നിന്നും ഉയർന്നുവരുന്ന ജലത്തി ൻറെ ആവശ്യം ജല വിതരണത്തെ ബാധിക്കുന്നു. ചോർച്ച മൂലമു ണ്ടാകുന്ന നഷ്ടം, അസമമായ ജലവിതരണം, സമ്മർദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകുന്നു. ഈ സാഹചര്യങ്ങളിൽ, ഉയർന്ന നിലവാരമുള്ള ജലം ഉപയോക്താ ക്കൾക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ രീതിയിൽ വിതരണം ചെയ്യുന്നതിന് പ്രാപ്തമാക്കുന്നതിനും ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതിനുമായി മികച്ച ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചതാണ് രണ്ടാം സ്ഥാനം ലഭിച്ചത്.
കാലാവസ്ഥ വ്യതിയാനം, പ്രളയം എന്നിവയെ തുടർന്ന് ഉണ്ടാകുന്ന ദുരന്തനിവാരണത്തിന് സാങ്കേതിക സംവിധാനം വികസിപ്പിച്ചതിന് കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിന് മൂന്നാം സ്ഥാനവും നേടി.
തിരഞ്ഞെടുത്ത 15 ടീമുകളാണ് പവർ ജഡ്ജ്മെന്റ് ജൂറിക്ക് മുമ്പാകെ അവർ കണ്ടുപിടിച്ച സാങ്കേതിക പരിഹാരമാർഗങ്ങൾ അവതരിപ്പിച്ചത്. ജൂറി ഇവ കൃത്യമായി അവലോകനം ചെയ്ത് മികച്ച മൂന്ന് ടീമുകളെ തിരഞ്ഞെടുക്കുകയായിരുന്നു. ഭാവിയിലെ ശാസ്ത്രജ്ഞൻമാരെയണ് ഹാക്കത്തോണിലൂടെ കാണാൻ സാധിച്ചതെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഒന്നാം സ്ഥാനം ലഭിച്ച ടീമിന് 50000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് യഥാക്രമം 30000, 20000 എന്നിങ്ങനെയാണ് സമ്മാനത്തുക. വിജയിച്ച ടീമുകൾക്കുള്ള ക്യാഷ് പ്രൈസ്, പ്രശസ്തി പത്രവും ഫലകവും വി കെ ശ്രീകണ്ഠൻ എം.പിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസും ചേർന്ന് സമ്മാനിച്ചു.
ഇത്തരത്തിൽ വിവിധ വിഷയങ്ങളിലായി കേരളത്തിലെ 10 വേദികളിൽ സംഘടിപ്പിക്കുന്ന ഓരോ ഹാക്കത്തോണിലും മികച്ച മൂന്ന് ടീമുകളെ തിരഞ്ഞെടുത്ത് 30 ടീമുകൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെ മാർച്ച് അവസാനം സംഘടിപ്പിക്കും. വിദ്യാർത്ഥികൾ മുന്നോട്ടുവയ്ക്കുന്ന മികച്ച ആശയങ്ങളും പ്രശ്ന പരിഹാരമാർഗ്ഗ ങ്ങളും നടപ്പിലാക്കുക വഴി ശാശ്വതവും ഫലപ്രദവുമായ പരിഹാരം കണ്ടെത്തുന്നതിന് വേണ്ട നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷയായ പരിപാടിയിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കെ കൃഷ്ണദാസ്, അസാപ് പോളിടെക്നിക് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ടി വി ഫ്രാൻസിസ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ നിഷാന്ത് നാരായണൻ എന്നിവർ സംസാരിച്ചു.