മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടിവഴി കോയമ്പത്തൂരിലേക്കുള്ള കെ.എസ്. ആര്.ടി.സി.യുടെ പുതിയ സര്‍വീസ് ആരംഭിച്ചു. സബ് ഡിപ്പോ പരിസരത്ത് വെച്ച് എന്‍.ഷംസുദ്ദീന് എം.എല്‍.എ. സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ദിവസവും രണ്ട് സര്‍വീ സുകളാണ് നടത്തുന്നത്. രാവിലെ 7.30ന് ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന ബസ് 10.30ന് കോയമ്പത്തൂരിലെത്തും. ഇവിടെ നിന്നും 10.45ന് പുറപ്പെട്ട് മണ്ണാര്‍ക്കാട് വഴി 2.25ന് പെരിന്തല്‍മണ്ണയില്‍ എത്തും. തുടര്‍ന്ന്് 2.40ന് പെരിന്തല്‍മണ്ണയില്‍ നിന്നും പുറപ്പെടുന്ന ബസ് 3.30ന് മണ്ണാര്‍ക്കാടെത്തും. മണ്ണാര്‍ക്കാട് നിന്നും 3.40ന് പുറപ്പെട്ട് 6.40ന് കോയമ്പത്തൂ ര്‍ എത്തുകയും ഇവിടെ നിന്ന് ഏഴ് മണിക്ക് പുറപ്പെട്ട് രാത്രി 10 മണിയോടെ മണ്ണാര്‍ക്കാട് എത്തിച്ചേരുന്നരീതിയിലാണ് ബസ് റൂട്ട് സമയം. ചടങ്ങില്‍ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ടി.കെ.സന്തോഷ്, ജില്ലാ ഓഫിസര്‍ നിഷില്‍, ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ഒ.വിപിന്ശങ്കര്, എം.ഷൗക്കത്തലി, എം.സി.കൃഷ്ണകുമാര്‍, സുബ്രഹ്മണ്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
