മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് അം ഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. നിലവില്‍ സഹായം അനുവദിക്കാതി രുന്ന ഒട്ടനവധി രോഗങ്ങള്‍ക്ക് ചികിത്സാധനസഹായം ലഭിക്കുന്നതിനായി ബോര്‍ഡി ന്റെ ചട്ടങ്ങള്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ തിനുശേഷം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് 14778 ജീവനക്കാര്‍ക്കായി 25,24,45,361 രൂപയുടെ സഹായം വിതരണം ചെയ്തതായി സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരായ 290 പേര്‍ക്ക് 7,18,25000 രൂപ മരണാനന്തര ധനസഹായമായും ഈ കാലയളവില്‍ അനുവദിച്ചു. സേവനത്തില്‍ നിന്നും പിരിഞ്ഞുപോയ 5445 ജീവനക്കാര്‍ക്ക് ബോര്‍ഡിലേക്ക് അടച്ച വിഹിതം ഇന ത്തില്‍ 17,84,86,490 രൂപ തിരികെ നല്‍കുകയും അതോടൊപ്പം 10% ഇന്‍സെന്റിവായി 1,69,23,861 രൂപ നല്‍കുകയും ചെയ്തു. ഇക്കാലയളവില്‍ 1479 ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി 9,03,10,000 രൂപ വിവിധ ചികിത്സാ ധനസഹായങ്ങളായി നല്‍കിയി ട്ടുണ്ട്.ഓണം പ്രമാണിച്ച് ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ് എന്നിവ നല്‍കാന്‍ സാഹ ചര്യമില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ബോര്‍ഡ് അംഗങ്ങളായ 276 ജീവനക്കാര്‍ ക്ക് 3000 രൂപ വീതം 82,8000 രൂപ സമാശ്വാസ ധനസഹായമായി നല്‍കി. കോവിഡ് പ്രതിസന്ധിക്കിടയില്‍ തിരിച്ചടക്കേണ്ടാത്ത ധനസഹായമായി 2500 രൂപ വീതം 133 പേര്‍ക്ക് 3,32,500 രൂപയും വിതരണം ചെയ്തിട്ടുണ്ട്.കലാ-കായിക രംഗത്തെ മികവിനും പഠനത്തില്‍ ഉന്നതവിജയം നേടുകയും ചെയ്തു സഹകരണ ജീവനക്കാരുടെ മക്കള്‍ ക്കായി വര്‍ഷം തോറും നല്‍കുന്ന ക്യാഷ് അവാര്‍ഡ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് വിതരണമായി മാറിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷങ്ങളി ലായി 11 കേന്ദ്രങ്ങളില്‍ വച്ച് 7155 കുട്ടികള്‍ക്ക് 7,22,26,000 രൂപ (ഏഴു കോടി ഇരുപത്തി രണ്ട് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ) ക്യാഷ് അവാര്‍ഡായി നല്‍കി.

വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായത്തിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ക്യാന്‍സര്‍, ഹൃദയശസ്ത്രക്രിയ, കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കിഡ്‌നി നീക്കം ചെയ്യല്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കരള്‍ ശസ്ത്രക്രിയ (കരള്‍ ദാതാവിന് ഉള്‍പ്പെടെ), മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്ര ക്രിയ, എന്നീ ചികിത്സകള്‍ക്ക് നല്‍കി വന്നിരുന്ന ധനസഹായം 1,50,000 രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 1,25,000 രൂപയാണ് നല്‍കിയിരുന്നത്. കാഴ്ച ശക്തിക്കുണ്ടാകുന്ന വൈകല്യം, തളര്‍വാതം ബാധിച്ച് ജോലിക്ക് ഹാജരാകാന്‍ സാധിക്കാത്ത അവസ്ഥ, അപകടം മൂലമോ, മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന അംഗവൈകല്യം എപ്പിലെപ്സി, ഹെഡ് ഇന്‍ജുറി, മെനിഞ്ചൈറ്റിസ്, എന്‍സഫാലിറ്റിസ്, ജോയിന്റ് സര്‍ജറി എന്നീ ചികിത്സകള്‍ക്കും, തലച്ചോറിനെയും, സുഷുമ്നാകാണ്ഡത്തേയും ബാധിക്കുന്ന ഡീജനറേറ്റീവ് രോഗങ്ങള്‍ക്കുമുള്ള ചികിത്സകള്‍ക്കും അനുവദിച്ചിരുന്ന സഹായധനം 75,000 രൂപയില്‍ നിന്ന് 1,00,000 രൂപയായി വര്‍ധിപ്പിച്ചു.ഓപ്പറേഷന്‍ ഇല്ലാതെയുള്ള ഹൃദ യം, കിഡ്‌നി, കരള്‍ സംബന്ധമായ അസുഖങ്ങള്‍, തൈറോയ്ഡ് ഓപ്പറേഷന്‍, ഹെര്‍ണിയ ഓപ്പറേഷന്‍, യൂട്രസ് നീക്കം ചെയ്യല്‍ എന്നിവയ്ക്കു നല്‍കി വന്നിരുന്ന സഹായധനം 25,000 രൂപയില്‍ നിന്നും ചികിത്സയ്ക്ക് ചിലവാകുന്ന തുകയ്ക്ക് വിധേയമായി പരമാ വധി 30,000 രൂപയായി വര്‍ദ്ധിപ്പിച്ചു. ചിക്കുന്‍ ഗുനിയ, ടി.ബി, ആസ്ത്മ, എച്ച്1 എന്‍1, ഡങ്കിപ്പനി, എലിപ്പനി, വെരിക്കോസ് വെയിന്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് നല്‍കി വന്നിരുന്ന സഹായ ധനം 15,000 രൂപയില്‍ നിന്നും ചെലവാകുന്ന തുകയ്ക്ക് വിധേയമാ യി പരമാവധി 20,000 രൂപയായി വര്‍ദ്ധിപ്പിച്ചു.

ജീവനക്കാരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി 40,000 രൂപയില്‍ നിന്നും 50,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.കേരള സ്റ്റേറ്റ് കോ-ഓപ്പറേ റ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ ചികില്‍സാ ധനസഹായം കൂടുതല്‍ രോഗങ്ങള്‍ക്ക് ചികില്‍സ തേടുന്നവര്‍ക്ക് കൂടി ലഭിക്കുന്നതിനായി ബോര്‍ഡിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതായും മന്ത്രി അറിയിച്ചു. കൂടുതല്‍ സഹായം ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. അതനുസരിച്ച് ബ്രയിന്‍ ട്യൂമര്‍, എച്ച്.ഐ.വി-എയിഡ്‌സ് എന്നീ രോഗങ്ങള്‍ക്ക് 1,50,000 രൂപ സാമ്പത്തിക സഹായം ലഭിക്കുന്ന രീതിയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഓട്ടിസം, മെന്റല്‍ ഡിസോര്‍ഡേഴ്സ്, ഗില്ലന്‍ബെറി സിന്‍ഡ്രോം എന്നീ രോഗങ്ങള്‍ക്ക് കൂടി 1,00,000 രൂപ സാമ്പത്തിക സഹായം ലഭിക്കുന്ന രീതിയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ജീവനക്കാര്‍ക്ക് നല്‍കിവരുന്ന മന്ത്, ന്യൂമോണിയ, ആര്‍ത്രൈറ്റിസ്, പാര്‍ക്കിന്‍സണ്‍സ്, സ്ട്രോക്ക്, കല്ല് നീക്കം ചെയ്യല്‍ ശസ്ത്രക്രിയ, ഡിസ്‌ക് സംബന്ധമായ അസുഖങ്ങള്‍, ശസ്ത്രക്രിയ ആവശ്യമായ മറ്റ് അസുഖങ്ങള്‍ എന്നിവയ്ക്ക് കൂടി ഈ ധനസഹായം ലഭിയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്പന്റിസൈറ്റിസ്, സോറിയാസിസ് പൈല്‍സ്-ഫിസ്റ്റുല ശസ്ത്രക്രിയ, യൂട്രസ് സംബന്ധമായ അസുഖങ്ങള്‍, ഗ്ലൂക്കോമ, സ്ലിറോഡര്‍മ, സ്പോണ്ടിലൈറ്റിസുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ, തിമിരം, മൂത്രാശയത്തിലെ കല്ല്, അപകടം മൂലമുള്ള അസ്ഥിപൊട്ടല്‍, വന്യമൃഗങ്ങളുടെ ആക്രമണം, വൈറസ് പരത്തുന്ന രോഗങ്ങള്‍ എന്നിവയ്ക്ക് കൂടി ഈ ധനസഹായം ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സേവനത്തിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ അവകാശിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം 2,50,000 രൂപയില്‍ നിന്നും 3,00,000 രൂപയായി വര്‍ധിപ്പിച്ചു.

ജീവനക്കാരും സംഘവും ബോര്‍ഡിലേയ്ക്ക് അടയ്ക്കേണ്ട പ്രതിമാസ വിഹിതത്തിലും നാമമാത്രമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 130 രൂപ, പ്രതിമാസ വിഹിതം 15,000 രൂപയോ അതില്‍ കൂടുതലോ അടിസ്ഥാന ശമ്പളമോ മൊത്ത ശമ്പളമോ വാങ്ങുന്ന ജീവനക്കാര്‍ക്ക് 250 രൂപയും 15,000 രൂപയ്ക്ക് താഴെ അടിസ്ഥാന ശമ്പളമോ മൊത്ത ശമ്പളമോ വാങ്ങുന്ന ജീവനക്കാരുടെ വിഹിതം 150 രൂപയുമായാണ് വര്‍ധിപ്പിച്ചത്. സംഘം അടയ്ക്കേണ്ട പ്രതിമാസവിഹിതം 130 രൂപയില്‍ നിന്ന് 150 രൂപയായുമാണ് വര്‍ധിച്ചത്.ജില്ലാ തലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് 2 എന്നിവയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 10,000 രൂപയുടെ ക്യാഷ് അവാര്‍ഡ് ടെക്നിക്കല്‍ ഹൈസ്‌കൂളുകളിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ബാധകമാക്കയതായി മന്ത്രി അറിയിച്ചു.

ഇന്ത്യയിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്ന് സംസ്ഥാന തലത്തില്‍ സഹകരണം ഐശ്ചിക വിഷയമായെടുത്ത് ബിരുദം, ബിരുദാനന്തര ബിരുദം പാസാകുന്നവരില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ 7,000 രൂപ 5,000 രൂപ എന്നിങ്ങനെ ധനസഹായം നല്‍കും. അതോടൊപ്പം തന്നെ ഇന്ത്യയിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്ന് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും സംസ്ഥാന തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഓരോ വിദ്യാര്‍ത്ഥിക്ക് അതാത് വിഭാഗത്തില്‍ 10,000 രൂപ വീതം ധനസഹായം നല്‍കുന്നതിന് ചട്ടങ്ങളില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.സംസ്ഥാന തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ബി.ടെക്ക്, എം.ടെക്ക് ബി.എസ്.സി. നഴ്സിംഗ് ബിരുദധാരികള്‍ക്ക് നല്‍കിയിരുന്ന 15,000 രൂപയുടെ ക്യാഷ് അവാര്‍ഡിന് എം.എസ്.സി. നഴ്സിംഗ് കൂടി ഉള്‍പ്പെടുത്തി. ഇന്ത്യയിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്ന് സംസ്ഥാന തലത്തില്‍ എം.ബി.ബി.എസ്., ബിഡി.എസ്., ബി.എ.എം.എസ്. ബി.എച്ച്.എം.എസ്. എന്നീ കോഴ്സുകള്‍ക്കും അവയുടെ ബിരുദാനന്തര കോഴ്സിന് ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് നല്‍യിരുന്ന 25,000 രൂപയുടെ ക്യാഷ് അവാര്‍ഡിന് വെറ്റിനറി സയന്‍സില്‍ നിന്നുള്ള ബിരുദവും ബിരുദാനന്തര ബിരുദവും കൂടി ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി. സര്‍വീസിലി രിക്കെ മരണപ്പെടുന്ന ബോര്‍ഡില്‍ അംഗത്വമുള്ള ജീവനക്കാരുടെ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനായി ഭരണ സമിതി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന വാര്‍ഷിക സ്‌കോളര്‍ഷിപ്പിനുള്ള വ്യവസ്ഥ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി. കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുന്നത് വരെ ഈ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!