ജില്ലാ കാംപെയിന്‍ സെക്രട്ടറിയേറ്റ് ചേര്‍ന്നു
പാലക്കാട് : ഹരിതകര്‍മ്മ സേനയുടെ യൂസര്‍ ഫീ കളക്ഷന്‍ 50 ശതമാനത്തില്‍ താഴെയു ള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യമുക്തം നവകേരളം കാംപെയിന്‍ സെ ക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ഇടപെടലുകള്‍ നടത്തും. മാലിന്യ മുക്തം നവകേരളം മൂന്നാംഘട്ട കാംപെയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാ കാംപെയിന്‍ സെക്രട്ട റിയേറ്റ് യോഗത്തിലാണ് തീരുമാനം. യൂസര്‍ഫീ കളക്ഷന്‍ 30 ശതമാനത്തില്‍ താഴെയു ള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും കളക്ഷന്‍ മാര്‍ച്ച് 31നകം 50 ശതമാ നമാക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ഉണ്ടാകണം. യൂസര്‍ ഫീ കളക്ഷനില്‍ പിന്നില്‍ നില്‍ക്കുന്ന വാര്‍ഡുകള്‍ കണ്ടെത്തി വീക്ക് വാര്‍ഡ് കാംപെയിന്‍ ആരംഭിക്കും.യൂസര്‍ ഫീ കളക്ഷന്‍ മുഖ്യ അജണ്ടയാക്കി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊതുസഭകള്‍ സംഘടിപ്പിക്കുമെന്നും നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തും ഹരിതകര്‍മ്മസേന നടത്തിവരുന്ന മാലിന്യ ശേഖ രണം ഉറപ്പുവരുത്തണം.യൂസര്‍ ഫീ കളക്ഷനും ഹരിതമിത്രം ആപ്പിന്റെ പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ട് നഗരസഭകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷ മമാക്കേണ്ടതുണ്ടെന്നും തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജെലീ സ യോഗത്തില്‍ പറഞ്ഞു. ബ്ലോക്ക് തലത്തില്‍ നടത്തിയ ഫീല്‍ഡ് തല സന്ദര്‍ശനങ്ങളു ടെ അവലോകനവും യോഗത്തില്‍ നടന്നു. യോഗത്തില്‍ മാലിന്യമുക്തം നവകേരളം ജില്ലാ കാംപെയിന്‍ സെക്രട്ടറിയേറ്റ്, കാംപെയിന്‍ സെല്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടു ത്തു.