കരാട്ടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
അലനല്ലൂര്‍: അലനല്ലൂര്‍ എ.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കരാട്ടെ പരിശീലിക്കുന്ന വിദ്യാര്‍ഥികളുടെ രണ്ടാമത് ഗ്രേഡിങ് പരീക്ഷയും സര്‍ട്ടിഫിക്കറ്റ് വിതരണവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌കൂള്‍ സിലബസിനൊപ്പം ആയോധനകലകള്‍ കൂടി പരി ശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് കരാട്ടെ പരിശീലനം നല്‍ കുന്നത്. ഗ്രേഡിങ്ങ് പരിക്ഷയില്‍ പങ്കെടുത്ത 53 വിദ്യാര്‍ഥികളും ഓറഞ്ച് ബെല്‍റ്റും സര്‍ ട്ടിഫിക്കറ്റും സ്വന്തമാക്കി. സ്‌കൂള്‍ ചെയര്‍മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെ യ്തു. മാനേജര്‍ ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. കിടോജോ ഇറ്റാലിയ ഇന്ത്യ ബ്രാഞ്ചിന്റെ ഇന്ത്യന്‍ ചീഫ് ശിഹാന്‍ കെ.ജി.ശിവജി, പാലക്കാട് ജില്ലാ ചീഫ് സൈദലവി കോയ, പ്രിന്‍ സിപ്പല്‍ മുഹമ്മദ് റോഷന്‍, ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സി മുഹമ്മദ് റമീസ് നാലകത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സെന്‍സി കുഞ്ഞഹമ്മദ്, സെന്‍ സി നിസാം, സെന്‍സി ഷെമീര്‍ എന്നിവര്‍ പരിശീലനക്ലാസിന് നേതൃത്വം നല്‍കി.