മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ നടന്ന തിരികെ അറ്റ് 120 എന്ന പരി പാടി പൂര്‍വ്വ കാല അധ്യാപക വിദ്യാര്‍ഥി സംഗമം തലമുറകളുടെ കൂടിച്ചേരലായി. 93 വയസുളള ഐഷാബി എന്ന സ്‌കൂളിലെ ആദ്യത്തെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുതല്‍ വിവധ മേഖലകളില്‍ ജോലി ചെയ്യുന്നവരും സംഗമത്തിനെത്തി. ഗൃഹാതുരത്വമുണര്‍ ത്തിയ സംഗമം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യതാരന്‍ കെ.പി.എസ് പയ്യനെ ടം അധ്യക്ഷനായി. ഒ.എസ്.എ കണ്‍വീനര്‍ സൈനുല്‍ ആബിദ് സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ റജീന, പി.ടി.എ പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍, പ്രധാനാധ്യാപകന്‍ നാരായണന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ മനോജ് ചന്ദ്രന്‍ സംസാരിച്ചു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഗാനമേളയും ഒലീവ് നാടന്‍ കലാ ഗവേഷണ കേന്ദ്രത്തിന്റെ നാടന്‍പ്പാട്ടും അരങ്ങേറി. ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആദരിച്ചു. അഷറഫ്.കെ.പി, സമദ് പുവ്വക്കോടന്‍, ഷമീര്‍ ബാപ്പു, പി.ഖാലിദ്, അജീന, ഷമീറ, സ്റ്റാഫ് സെക്രട്ടറി സഹീറ ബാനു, ആശ.പി.കെ, സുല്‍ഫത്ത് പങ്കെടുത്തു. പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ഭാരവാഹികളായി കെ.പി.എസ് പയ്യനെടം (ചെയര്‍മാന്‍), കെ.പി അബ്ദുറഹിമാന്‍ (കണ്‍വീനര്‍), സിദ്ദീഖ് മച്ചിങ്ങല്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.