മണ്ണാര്‍ക്കാട് : സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിത പ്പെടുത്തുന്നതിനും റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാര്‍ച്ച് 5 മുതല്‍ 9 വരെ ക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും മറ്റ് ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമാ യാണ് ക്രമീകരിച്ചത്. ഈ ദിവസങ്ങളില്‍ മസ്റ്ററിങ്ങും റേഷന്‍ വിതരണവും ഒരേസമയം നടക്കും. രാവിലെ എട്ട് മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ 7 വരെയുമാണ് പ്രവര്‍ത്തിക്കുക. ശിവരാത്രി ദിനമായ 8 ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 5 മുതല്‍ 7 വരെ രാവിലെയും 6 മുതല്‍ 9 വരെ ഉച്ചയ്ക്കുശേഷവുമാണ് പ്രവര്‍ത്തിക്കുക. മറ്റുജില്ലകളില്‍ 6 മുതല്‍ 9 വരെ രാവിലെയും 5 മുതല്‍ 7 വരെ ഉച്ച യ്ക്കുശേഷവും പ്രവര്‍ത്തിക്കും.