കല്ലടിക്കോട് :മലങ്കര കത്തോലിക്കാ അസോസിയേഷന്‍,സമൃദ്ധി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ സഹകരണ ത്തോടെശിരുവാണി-ഇരുമ്പാമുട്ടി സെന്റ് ജോസഫ് മലങ്കര പള്ളി യില്‍ എംസിഎ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറും ദുരന്ത നിവാരണ സേന രൂപീകരണവും കരിമ്പ മേഖല വാര്‍ഷിക അസം ബ്ലിയും ശ്രദ്ധേയമായി.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.കാടുകള്‍ കത്തിയാലും,കടലില്‍ വിനാശങ്ങള്‍ സംഭവിച്ചാലും അതൊന്നും നമ്മെ ബാധിക്കുന്നില്ലല്ലോ എന്ന മട്ടിലുള്ള ജീവിതം ആശാസ്യമല്ല.ദുരിതാശ്വാസ, പുനരധിവാ സ, പരിസ്ഥിതി സംരക്ഷണ നടപടികളെക്കുറിച്ചു ഇപ്പോള്‍ തന്നെ ചിന്തിച്ചു തുടങ്ങണം. അങ്ങനെയെങ്കില്‍ കൂടുതല്‍ മുന്‍കരുതല്‍ ആവശ്യമായ മേഖലകള്‍ ചൂണ്ടിക്കാണിക്കാനാകും.സി.കെ.ജയശ്രീ പറഞ്ഞു.ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയില്‍ പൊതുജന പങ്കാളിത്തത്തോടെ എന്തെല്ലാം ക്രമീകരണംആവശ്യമാണെന്ന് യോഗം ചര്‍ച്ച ചെയ്തു.കാരിത്താസ് ഇന്ത്യ പ്രോഗ്രാം മാനേജര്‍ ശോഭ ജോസ് ദുരന്ത നിവാരണ സേന രൂപീകരണവും നേതൃത്വ പരിശീലന ക്ലാസും നയിച്ചു.രൂപത പ്രസിഡന്റ് വി.സി.ജോര്‍ജ് കുട്ടി അധ്യക്ഷ നായി.എം സി എ സഭാ തല പ്രസിഡന്റ് വി.പി.മത്തായി മുഖ്യ പ്രഭാ ഷണം നടത്തി.സജീവ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ. തോമ സ് പുല്ലുകാലായില്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാത്യൂ,പഞ്ചായത്ത് അംഗങ്ങളായ ഹാരിസ്,രാജി പഴയകളം, സുമ ലത,ബിന്ദു പ്രേമന്‍,രൂപതാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.എംസിഎ മേഖല ജനറല്‍ സെക്രട്ടറി സജീവ് ജോര്‍ജ് സ്വാഗത വും ഷിബു പനച്ചിക്കല്‍ നന്ദിയും പറഞ്ഞു.