മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരേ മതേതരത്വ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ആവശ്യ പ്പെട്ടു. മുസ് ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച ഷാഹീന്‍ ബാഗ് സ്‌ക്വയര്‍ ഐക്യ ദാര്‍ഢ്യ സമരവാരത്തിന്റെ ആറാം ദിവസത്തെ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഭരണപരാജയം മൂടിവെക്കാനാണ് ഈ ജനവിരുദ്ധനയം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.മഹാത്മാ ഗാന്ധിയെയും നെഹ്റുവിനെയുമൊക്കെ ചരിത്രത്തില്‍നിന്ന് മായ്ച്ചു കളയാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.ഗാന്ധി വധത്തിന്റെ രക്തക്കറ മായാ ത്ത കൈകളാണ് അവരുടേത്.ഹിന്ദു മുസ് ലിം മൈത്രിക്കു വേണ്ടി നിലകൊണ്ട ഗാന്ധിയുടെ ഓര്‍മകളെപോലും ഭയപ്പെടുന്നവരായി സംഘ്പരിവാര്‍ മാറിയിരിക്കുന്നു.ഭരണഘടനയും മതനിരപേക്ഷ തയും സംരക്ഷിച്ച് രാജ്യത്തെ വീണ്ടെടുക്കാനുള്ള ജനാധിപത്യ വിശ്വാസികളുടെ പോരാട്ട വീര്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല. നമ്മുടെ പൂര്‍വ്വികര്‍ രക്തവും ജീവനും നല്‍കി നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകു മെന്നും അദ്ദേഹം പറഞ്ഞു.
അലനല്ലൂര്‍ മേഖലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഇന്ന് സമര ത്തില്‍ അണിനിരന്നത്.മേഖലാ പ്രസിഡണ്ട് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി.അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള,ഭാരവാഹികളായ പി.ഇ. എ.സലാം,ടി.എ.സിദ്ദീഖ്, റഷീദ് ആലായന്‍, എം.എസ്.അലവി,പൊന്‍പാറ കോയക്കുട്ടി,മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം, ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ പി.സി.ബേബി,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍,സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് എം.മമ്മദ്ഹാജി, ജനറല്‍ സെക്രട്ടറി കെ.ഹംസ, മുസ് ലിം ലീഗ് മണ്ഡലം ഭാരവാഹികളായ കറുക്കില്‍ മുഹമ്മ ദാലി,തച്ചമ്പറ്റ ഹംസ,എം. കെ.ബക്കര്‍,എ. മുഹമ്മദലി,സി. ഷഫീഖ് റഹ്മാന്‍, ഹുസൈന്‍ കളത്തില്‍,റഷീദ് മുത്തനില്‍,ഹമീദ് കൊമ്പത്ത്, ഹുസൈന്‍ കോളശ്ശേരി,എം.പി.എ.ബക്കര്‍, എം.കെ.മുഹ മ്മദലി ,ടി.കെ.മരക്കാര്‍, നാസര്‍ പുളിക്കല്‍, യൂസഫ് പാക്കത്ത്, പി.കെ. അഷ്‌റഫ് എന്ന ഇണ്ണി, കെ. ഗസ്സാലി,പി.അലിഹാജി,സൈനുദ്ദീന്‍ ആലായന്‍, എന്‍. ഫൈസല്‍,അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.രജി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ സര്‍വീസ് സംഘടനകളുടെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട സി.കെ.സി.ടി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.എം.സലാഹുദ്ദീന്‍,കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പ ത്ത്, കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി.സൈ തലവി എന്നിവര്‍ക്ക് ശാഹീന്‍ ബാഗ് സ്‌ക്വയറില്‍ സ്വീകരണം നല്‍കി. ഷമീര്‍ പഴേരി,മുനീര്‍ താളിയില്‍,ഷറഫു ചേനാത്ത്,പി.മുഹമ്മദലി അന്‍സാരി, കെ.സി.അബ്ദു റഹ്മാന്‍,പാറശ്ശേരി ഹസ്സന്‍,അസീസ് പച്ചീരി,റഫീഖ് കുന്തിപ്പുഴ, മജീദ് തെങ്കര, നൗഷാദ് വെള്ളപ്പാടം, പി.മുഹമ്മദ്,പി.റഫീഖ,എം.കെ.സുബൈദ, സി.കെ.ഉമ്മുസല്‍ മ,കെ.ഉസ്മാന്‍,ടി.പി.ഷാജി,പി.അബ്ദുപ്പുഹാജി, ടി.കുഞ്ഞുട്ടി, സത്താര്‍ കമാലി, ബുഷൈര്‍, സീനത്ത് കൊങ്ങത്ത്,മൈമൂന കല്ലായി, ഫവാ സ്, ടി.അഷ്‌റഫ്, നേതൃത്വം നല്‍കി. കലയും സംഗീതവും ചെറുത്തു നില്‍പ്പിന്റെ നേര്‍സാക്ഷ്യമാക്കിസാദിഖ് പന്തല്ലൂരിന്റെ നേതൃത്വ ത്തില്‍ മലപ്പുറം ഗ്രീന്‍ ബ്രിഡ്ജ് അവതരിപ്പിച്ച സമരഗീതങ്ങള്‍ ശ്രദ്ധേയമായി.