മണ്ണാര്‍ക്കാട് : സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള ഹയര്‍ സെക്കന്‍ ഡറി തുല്യതാ കോഴ്സിന്റെ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മെയ് 20 മുതല്‍ 25 വരെ ജില്ലയിലെ 13 പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഇപ്പോള്‍ ഒന്നും രണ്ടും വര്‍ഷ ക്ലാസുകളി ല്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും മുന്‍വര്‍ഷം എഴുതി വിജയിക്കാന്‍ കഴിയാതെ പോ യവര്‍ക്കും അപേക്ഷിക്കാം. പിഴ ഇല്ലാതെ മാര്‍ച്ച് അഞ്ച് വരെയും 50 രൂപ പിഴയോടു കൂടി മാര്‍ച്ച് 12 വരെയും 1500 രൂപ സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 19 വരെയും അപേ ക്ഷിക്കാം. പരീക്ഷയ്ക്കും സര്‍ട്ടിഫിക്കറ്റിനും ഉള്‍പ്പെടെ ഒന്നാം വര്‍ഷം 1300 രൂപയും രണ്ടാം വര്‍ഷം 1350 രൂപയുമാണ് ഫീസ്. അതത് പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടു മാരുടെ പക്കല്‍ നേരിട്ടാണ് പരീക്ഷാഫീസ് അടയ്ക്കേണ്ടത്.നിലവില്‍ ഒന്നും രണ്ടും വര്‍ഷ ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരും സപ്ലിമെന്ററി പരീക്ഷ എഴുതാനു ള്ളവരും അപേക്ഷ ഫോമുകള്‍ പൂരിപ്പിച്ച് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റ റുടെ ശിപാര്‍ശ സഹിതം നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷാ കേന്ദ്രം ചീഫ് സൂപ്ര ണ്ടുമാര്‍ക്ക് അപേക്ഷിക്കണം.
ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങള്‍:
പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലക്കാട്, ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പട്ടാമ്പി, ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഗളി, ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെര്‍പ്പുളശ്ശേരി, ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്തിരിപ്പാല, കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കണ്ണാടി, കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുമരംപുത്തൂര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശ്രീകൃഷ്ണപുരം, ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒറ്റപ്പാലം ഈസ്റ്റ്, ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആലത്തൂര്‍, ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊപ്പം, ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വട്ടേനാട് കൂറ്റനാട്.