ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
പാലക്കാട് : വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസു കളിലും ഫയര്‍ ഓഡിറ്റിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അമിതമായ ചൂടും മറ്റും മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഫയലുകളും മറ്റും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സബ് ഓഫീസുകളിലും ആവശ്യമായ നിര്‍ദ്ദേശം നല്‍കണം. കെ.എസ്.ഇ.ബി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലക്ഷാമം മുന്നില്‍ കണ്ട് നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി. അട്ടപ്പാടിയിലെ കടുകുമണ്ണ, മുരുഗള ഊരുകളിലെ 17 വീടുകളില്‍ വൈദ്യുതീകരണം പൂര്‍ത്തീകരിക്കാനുണ്ട്. ഒരാ ഴ്ചക്കകം പൂര്‍ത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയില്‍ ഇതുവരെ 2023-24 രണ്ടാം വിള 3169.853 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായി പാ ഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. 58,862 കര്‍ഷകരാണ് ആകെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2022-23 രണ്ടാം വിള നെല്ല് സംഭരിച്ച കര്‍ഷകരില്‍ നാളിതു വരെ പി.ആര്‍.എസ് തുക കൈപറ്റാത്ത 1218 കര്‍ഷകര്‍ക്ക് 8.32 കോടി രൂപ നല്‍കാനുണ്ട്. മരണപ്പെട്ടവര്‍, മൈനര്‍, എന്‍.ആര്‍.ഐ വിഭാഗത്തില്‍ വരുന്നവര്‍ക്ക് അവര്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിലേക്ക് നേരിട്ട് ഫണ്ട് നല്‍കുന്നുണ്ട്. 2022-23 രണ്ടാം വിള പി.ആര്‍.എസ് തുക എടുക്കാനുള്ള അവസാന തീയതി നവംബര്‍ 10 ആയിരുന്നു. ഇനിയും തുക കൈ പറ്റാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് എസ്.ബി.ഐ/കാനറാ ബാങ്ക് വഴി തുക അനുവദി ച്ചു കൊടുക്കും. 2023-24 ഒന്നാം വിളയുടെ തുക വിതരണം നടന്നുകൊണ്ടിരിക്കുന്നു. 80 ശതമാനം കര്‍ഷകര്‍ക്കും പി.ആര്‍.എസ് ആയി തുക അനുവദിച്ചു. ശേഷിക്കുന്ന 20 ശതമാനം കര്‍ഷകര്‍ ബാങ്കിനെ സമീപിക്കണമെന്നും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില വേഗത്തില്‍ ലഭ്യമാക്കണമെന്ന എം.എല്‍.എ മാരായ കെ. ബാബു, എ. പ്രഭാകരന്‍, കെ.ഡി പ്രസേനന്‍, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി വിനോദ് ബാബു എന്നിവര്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഭരണതുകയുടെ നിലവിലെ സ്ഥിതി വിശദമാക്കിയത്.
കര്‍ഷകര്‍ക്ക് ഉഴവുകൂലി ലഭ്യമാക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നു. ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 8,51,08,316 രൂപയുടെ ക്ലെയിമുകള്‍ ട്രഷറിയില്‍ നല്‍കിയിട്ടുണ്ട്. ഉഴവുകൂലി ബ്ലോക്ക് പഞ്ചായത്ത് വിഹിതം നല്‍കുന്നത് അതത് ബ്ലോക്കുകള്‍ മുഖേനയാണ്. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി ഇതുവരെ 1,89,89,992 രൂപ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ 2,18,35,157 രൂപയുടെ ക്ലെയിമുകള്‍ ട്രഷറിയില്‍ നല്‍കിയിട്ടുമുണ്ട്. ഉഴവുകൂലി ഗ്രാമ പഞ്ചായത്ത് വിഹിതം കൃഷി ഭവന്‍ മുഖേനയാണ് നല്‍കി വരുന്നത്. ഇതുവരെ രൂപ 1,85,19,748 കര്‍ഷകര്‍ക്ക് മാറി നല്‍കിയിട്ടുണ്ട്. നിലവില്‍ 2,27,84,405 രൂപയുടെ ക്ലെയിമു കള്‍ ട്രഷറിയില്‍ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉഴവുകൂലി കൃത്യമായി കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കെ. ബാബു എം.എല്‍.എ. പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, എ. പ്രഭാകരന്‍, കെ. ബാബു, മുഹമ്മദ് മുഹ്സിന്‍, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.