മണ്ണാര്‍ക്കാട്: അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ പെരിന്തല്‍മണ്ണ ബ്രാഞ്ച് 21ന് രാവിലെ 10 മണിക്ക് ഫയര്‍ സ്റ്റേഷന് മുന്‍വശമുള്ള ടി.കെ ബില്‍ഡിങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് യു.ജി.എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി സ്‌ട്രോങ്ങ് റൂം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ, മുന്‍ എം.എല്‍.എ വി. ശശികുമാര്‍ തുടങ്ങിയവര്‍ വിശിഷ്ടാ തിഥികളാവും. ചടങ്ങില്‍ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കു ന്ന പാറകോട്ടില്‍ ഉണ്ണിയെ ആദരിക്കും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഉണ്ണി കൃഷ്ണന്‍, രാജേഷ്, പ്രമീള സുരേഷ്, ടി.കെ രാജേന്ദ്രന്‍, എ.കെ.നാസര്‍, ബി. രതീഷ്, ചമയം ബാപ്പു, കെ.സുബ്രഹ്മണ്യന്‍, അച്യുതന്‍ മാസ്റ്റര്‍, സോനു ശിവന്‍, ഗിരീഷ് ഗുപ്ത തുടങ്ങി യവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ യുജിഎസ് ഡയറക്ടര്‍ അഭിലാഷ് പാലാട്ട്, പിആര്‍ഒ കെ.ശ്യാംകുമാര്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഷെബീര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!