ഷൊര്‍ണൂര്‍: ഒരുവയസ്സായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതമെന്ന് തെളിഞ്ഞു. കുഞ്ഞിനെ അമ്മ തന്നെ ശ്വാസംമുട്ടിച്ച് കൊല പ്പെടുത്തിയതാണെന്ന് പൊലിസ് പറയുന്നു. സംഭവത്തില്‍ കോട്ടയം കാഞ്ഞിരം കണി യംപത്തില്‍ ശില്‍പയെ (29) പൊലിസ് അറസ്റ്റ് ചെയ്തു. ശില്‍പയുടെ മകള്‍ ശികന്യയാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഒമ്പതോടെ ശില്‍പയും പാലക്കാട് പിരായിരി സ്വദേശിയായ യുവാ വും ചേര്‍ന്നാണ് കുഞ്ഞിനെ ഷൊര്‍ണൂരിലെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയി ലെത്തുമ്പോള്‍ കുഞ്ഞ് മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഷൊര്‍ണൂര്‍ പൊലിസ് ശില്‍പയെ കസ്റ്റഡിയിലെടുത്തു. അന്നുതന്നെ യുവാവിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് കുഞ്ഞിനെ അമ്മതന്നെ കൊലപ്പെടുത്തിയതാ യി കണ്ടെത്തിയത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് കാരണമായ ക്ഷതമില്ലെന്ന് അന്ന് അറിഞ്ഞിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ശില്‍പ മാവേലിക്കരയിലെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്ന ത്. ഇവിടെ വെച്ചാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും പൊലിസ് കണ്ടെത്തി. അതിനുശേഷം ഓട്ടോറിക്ഷയിലും കാറിലുമായി മുമ്പ് കൂടെ താമസിച്ചി രുന്ന യുവാവ് ജോലി ചെയ്യുന്ന ഷൊര്‍ണൂരിലെ തിയേറ്ററിലെത്തി. ഇവിടെ കുഞ്ഞിനെ നിലത്തുവച്ച് സംസ്‌കരിക്കാന്‍ സ്ഥലം ആവശ്യപ്പെട്ടതായി യുവാവ് പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വാട്‌സാപ്പ് സന്ദേശവും യുവാവിന് അയച്ചിരുന്നു.

മാവേലിക്കര കുടുംബകോടതിക്ക് സമീപമുള്ള വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെ ഷൊര്‍ ണൂര്‍ പൊലിസ് ശില്‍പയുമായി തെളിവെടുപ്പ് നടത്തി. മറ്റൊരാള്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ രണ്ടാഴ്ചയായി ശില്‍പ താമസിച്ചുവരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വാടകവീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തു കയായിരുന്നു. വീട് വാടകയ്‌ക്കെടുത്തയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും വീട്ടി ലെത്തുമ്പോള്‍ കതക് തുറന്നുകിടക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. തി ങ്കളാഴ്ച ഉച്ചയോടെ ഇന്‍സ്‌പെക്ടര്‍ ജെആര്‍ രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശില്‍പയെ അറസ്റ്റു ചെയ്യുകയായിരുന്നു.. കൂടെത്താമസിച്ചിരുന്ന യുവാവി നോടുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലിസ് പറയുന്നത്.
NEWS COPIED FROM MATHRUBHUMI

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!