മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ എടേരത്ത് വീടിന് തീപിടിച്ച് നാശനഷ്ടം. മുറിയില്‍ സൂ ക്ഷിച്ചിരുന്ന അലോപ്പതി മരുന്നുകള്‍, ഫാന്‍, വാതില്‍, ജനല്‍, വീടിന്റെ വയറിംഗ്, തുടങ്ങിയ എന്നിവ കത്തിനശിച്ചു. എടേരം രാമന്‍കുട്ടിയുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അഗ്നിബാധയുണ്ടായത്. ഉടന്‍ വീട്ടുടമ അഗ്നിരക്ഷാസേനയെ അറി യിച്ചു. വിവരമറിഞ്ഞ് ഓടിക്കൂടിയെ നാട്ടുകാര്‍ തീകെടുത്താനും ശ്രമിച്ചു. തുടര്‍ന്ന് വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്.
വീട്ടുടമ രാമന്‍കുട്ടിയുടെ മകന്‍ രാധാകൃഷ്ണന്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യുന്ന ആളാണ്. ഇദ്ദേഹത്തിന്റെ ആവശ്യാര്‍ഥം വീടിന്റെ രണ്ട് മുറികളി ലായാണ് മരുന്നുകള്‍ സൂക്ഷിച്ചിരുന്നതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. സേനയുടെ സമയോചിത പ്രവര്‍ത്തനം മൂലം തീകൂടുതല്‍ ഭാഗത്തേക്ക് പടര്‍ന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അഗ്നിബാധയുടെ കാരണമായി സംശയിക്കുന്നത്.
ഞായറാഴ്ച രാത്രി 12മണിയോടെ മൈലാംപാടം കഷായപ്പടിയില്‍ കിണറിലകപ്പെട്ട യുവതിയേയും അഗ്നിരക്ഷാസേന രക്ഷിച്ചു. ഇവരെ ആംബുലന്‍സിന്റെ സഹായ ത്തോടെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രാത്രിയില്‍ അട്ടപ്പാടി ചുരം ഏഴാം വളവില്‍ റോഡിന് കുറുകെ വീണ മരം സേനാംഗങ്ങളെത്തി മുറിച്ച് മാറ്റി. തുടര്‍ന്ന് ഗതാഗതം പുന:സ്ഥാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അസി.സ്റ്റേഷന്‍ ഓഫിസര്‍ എ.കെ.ഗോവിന്ദന്‍കുട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ സജിത്ത് മോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ വി.സുരേഷ്‌കുമാര്‍, കെ.വി.സുജിത്ത്, വി.സുജീഷ്, എം.മഹേഷ്, പ്രശാന്ത്, ഹോംഗാര്‍ഡ് ടി.കെ.അന്‍സല്‍ ബാബു, ഡ്രൈവര്‍ ഒ.വിജിത്ത് എന്നിവര്‍ പങ്കെടുത്തു.