മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും പൊങ്കാല സമര്‍പ്പണവും നടന്നു. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാ ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിന വിശേഷാല്‍പൂജകള്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി അനീഷ് ശര്‍മ്മ പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെ നൂറുക്കണ ക്കിന് വിശ്വാസികള്‍ പൊങ്കാലയര്‍പ്പിച്ചു. ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വ ത്തി ല്‍ കൂത്തുമാടം മൈതാനത്താണ് പൊങ്കാലയര്‍പ്പിക്കുന്നതിനായി സൗകര്യങ്ങളൊ രുക്കിയത്. ഭക്തര്‍ക്ക് സംഭാരവെള്ളവും നല്‍കി. തുടര്‍ന്ന് പ്രസാദമൂട്ടും നടന്നു. സുരക്ഷ യുടെ ഭാഗമായി മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയത്തിലെ സേനാംഗങ്ങള്‍, സിവില്‍ഡി ഫന്‍സ് , ആപ്തമിത്ര അംഗങ്ങള്‍ എന്നിവരും ക്ഷേത്രസന്നിധിയിലുണ്ടായിരുന്നു. ക്ഷേത്ര സംരക്ഷണസമിതി ഭാരവാഹികളായ കെ.പി. കരുണാകരമേനോന്‍, രവീന്ദ്രന്‍ പുന്നശ്ശേ രി, പി. രാധാകൃഷ്ണന്‍, ബിജു കടയങ്കാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!