ശ്രീകൃഷ്ണപുരം : കരിമ്പുഴ പുഴയിലെ പാറക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. പൊമ്പറ കനാലിന് സമീപം താമസിക്കുന്ന താളിക്കാട്ടില്‍ അന്‍വറിന്റെ മകള്‍ ദില്‍ഷാന (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകട മുണ്ടായത്. ദില്‍ഷാന കുടുംബത്തോടൊപ്പമാണ് കുളിക്കടവിലെത്തിയത്. ഉമ്മയും വല്ലു മ്മയും രണ്ട് സഹോദരങ്ങളും ദില്‍ഷാനക്കൊപ്പം കുളിക്കാനിറങ്ങി. പിതാവ് അന്‍വര്‍ കുളിക്കടവില്‍ നിന്നും തിരിച്ചുപോയ സമയത്താണ് അപകടമുണ്ടായത്. ഉടന്‍ തെന്ന് സമീപത്തെ സ്‌കൂളില്‍ ക്ലാസെടുത്തിരുന്ന ശ്രീകൃഷ്ണപുരം ട്രോമകെയര്‍ അംഗങ്ങളെ വിവരമറിയിച്ചു. അവരെത്തി ദില്‍ഷാനയെ വെള്ളത്തില്‍ നിന്നെടുത്ത് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരാത്രി ഒമ്പതരയോടെ മരിച്ചു. മണ്ണാര്‍ക്കാട് നജാ ത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. മാതാവ്: സുമയ്യ, സഹോദരങ്ങള്‍: മുനീബ്, ഫാഹിസ്, റയാന്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ ആറുപേരാണ് കരിമ്പുഴ പാറക്കടവില്‍ മുങ്ങിമരിച്ചത്.