മണ്ണാര്‍ക്കാട് : ജിദ്ദ കെ.എം.സി.സി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍ മാനായി ബഷീര്‍ ഭീമനാട്, പ്രസിഡന്റായി ഷാക്കിര്‍ കര്‍ക്കിടാംകുന്ന്,ജനറല്‍ സെക്രട്ടറിയായി ഷമീര്‍ നാലകത്ത് പള്ളിക്കുന്ന്, ട്രഷററായി അക്കര റഷീദ് കൊമ്പം എന്നിവരെ തിരഞ്ഞെടുത്തു.
സലീം കോട്ടോപ്പാടം, സൈനുദ്ദീന്‍ തോട്ടാശ്ശേരി,ഹനീഫ അലനല്ലൂര്‍, അഫ്‌സല്‍ എടത്ത നാട്ടുകര, മുജീബ് തെങ്കര, ഗഫാര്‍ മണ്ണാര്‍ക്കാട്, ഷാജി പാലക്കടവ്, അബ്ദുല്‍ ലത്തീഫ് കൊടക്കാട് (വൈസ് പ്രസിഡന്റ്), ഇല്യാസ് പൂരമണ്ണില്‍, ഫക്രുദ്ദീന്‍ കര്‍ക്കിടാംകുന്ന്, ഹംസ കോട്ടോപ്പാടം, ജംഷീര്‍ വാളിയാടി, ഷാഫി ഭീമനാട്, റിയാസ് എടത്തനാട്ടുകര, കുഞ്ഞാലി കളത്തില്‍ (സെക്രട്ടറി), സുബൈര്‍ മണ്ണാര്‍ക്കാട് (ഓര്‍ഗനൈസിങ് സെക്രട്ട റി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ഉപദേശക സമിതിയിലേക്ക് ടി.പി.ഷുഹൈബ്, സക്കീര്‍ നാലകത്ത്,അബ്ദുള്‍ മജീദ്, കെ.പി.ഹംസ,നിസാര്‍ മണ്ണാര്‍ക്കാട്, മുജീബ്, ജവാദ് എടത്തനാട്ടുകാര, കുഞ്ഞിമുഹമ്മദ് കണ്ടംപാടി എന്നിവരേയും തിരഞ്ഞെടുത്തു.
‘സംഘാടനം ശാക്തീകരണം’ എന്ന പ്രമേയത്തില്‍ ജിദ്ദ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിന്റ ഭാഗമായി ജിദ്ദ അല്‍ റയാന്‍ ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിച്ച കൗണ്‍സില്‍ മീറ്റ് ജില്ലാ പ്രസിഡന്റ് ടി.പി. ഷുഹൈബ് ഉദ്ഘാടനം ചെയ്തു. ്രപസിഡന്റ് കുഞ്ഞിമുഹമ്മദ് കണ്ടംപാടി അധ്യക്ഷനായി. റിട്ടേണിങ് ഓഫീ സര്‍ ഹബീബ് പട്ടാമ്പി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സക്കീ ര്‍ നാലകത്ത്, കെ.എസ്.ടി.യു മുന്‍ സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത്, ഷഹീന്‍ തച്ചമ്പാറ, സുഹൈല്‍ ഒറ്റപ്പാലം, സലീം പാലോളി, ജനറല്‍ സെക്രട്ടറി ഷമീര്‍ പള്ളിക്കു ന്ന്, ട്രഷറര്‍ റഷീദ് കൊമ്പം തുടങ്ങിയവര്‍ സംസാരിച്ചു.