മണ്ണാര്‍ക്കാട് : ആരോഗ്യവിഭാഗം അധികൃതരുടെ പരിശോധനകളില്‍ ശാസ്ത്രീയമായ പരിശോധനയും തെളിവുമില്ലാതെ പഴകിയ ഭക്ഷണം പിടിച്ചെടുത്തുവെന്ന രീതിയില്‍ പത്രവാര്‍ത്തകളില്‍ ഹോട്ടലുകളുടെ പേര് നല്‍കുന്ന പ്രവണതയ്‌ക്കെതിരെ പ്രതിഷേ ധവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ രംഗത്ത്. സംഘട നാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന്‍, ക്ലീന്‍ സിറ്റി മാനേജര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരെ കണ്ട് ചര്‍ച്ച നടത്തി. വാടക കെട്ടിടങ്ങളില്‍ പ്രവ ര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് ഉള്‍പ്പടെ വ്യാപാര ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധ പ്പെട്ട് കെട്ടിട നികുതി കുടിശ്ശിക തീര്‍ക്കണമെന്ന നിബന്ധന നിര്‍ബന്ധമാക്കിയത് സം ബന്ധിച്ചും ബദല്‍ സംവിധാനമില്ലാതെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വന്‍തുക പിഴയീടാക്കുന്ന നടപടികളെ കുറിച്ചും ചര്‍ച്ചയില്‍ ഉന്നയിച്ചു. വിഷയങ്ങളില്‍ അനുഭാ വപൂര്‍ണമായ നടപടികള്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് സി സന്തോഷ്, സെക്രട്ടറി ഫിറോസ് ബാബു, ട്രഷറര്‍ മിന്‍ഷാദ് , ജില്ലാ സെക്രട്ടറി ഫസല്‍ റഹ്മാന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജയന്‍ ജ്യോതി, രക്ഷാധികാരി ഇ എ നാസര്‍, ഭാരവാഹികളായ റസാക്ക്, കതിരവന്‍,കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.