മണ്ണാര്‍ക്കാട് : നഗരസഭയിലെ ഉഭയംമാര്‍ഗം വാര്‍ഡിലുള്ള വിവിധ റോഡുകള്‍ നവീക രിച്ച് ഗതാഗതയോഗ്യമാക്കി. അരകുര്‍ശ്ശിയില്‍ നിന്നും കെടിഎം സ്‌കൂളിലേക്ക് പോകു ന്ന കോണ്‍ക്രീറ്റ് ചെയ്തു. നടമാളിക മാസ്റ്റര്‍ കോളജ് റോഡ്, അരകുര്‍ശ്ശി എതിര്‍പ്പണം റോഡ് റീടാറിങ് ചെയ്തു. അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് മുന്നോടിയായാണ് റോഡുകളുടെ പ്രവൃത്തി നടത്തിയത്. പ്രവൃത്തി പൂര്‍ത്തിയായ റോഡുകള്‍ ഗതാഗതത്തിനായി തുറന്നു നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. കെടിഎം സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മനോജ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മുഹമ്മദാലി, പി.ഖാലിദ്, റൗഫ് കൈപ്പുള്ളിതൊടി, ഹൈദരാലി, ഇന്ദിരാ ഇടമുറ്റത്ത്, ഗുരുവായൂരപ്പന്‍, തോമസ് മാസ്റ്റര്‍, രമാദേവി, ജാസിം ചെങ്ങോടന്‍, മിനി, കോണ്‍ട്രാക്ടര്‍ അപ്പച്ചി തുടങ്ങിയവര്‍ പങ്കെടുത്തു.