മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൂരാഘോഷങ്ങളുടെ ഭാഗമായി ആലിപ്പറമ്പ് ശിവരാമ പൊ തുവാളുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വാദ്യപ്രവീണ പുരസ്‌കാരം ഇലത്താള കലാ കാരന്‍ പാഞ്ഞാള്‍ വേലുക്കുട്ടിയ്ക്ക് സമ്മാനിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. അവാര്‍ഡ് ജ്യൂറി കമ്മിറ്റി ചെയര്‍മാന്‍ ഡോ.എന്‍.പി.വിജയകൃഷ്ണന്‍ അവാര്‍ഡ് ജേതാവിനെ പരിയചയപ്പെടുത്തി. ക്ഷേത്രം മാനേജിംങ് ട്രസ്റ്റി കെ.എം.ബാലചന്ദ്രനുണ്ണി പ്രശസ്തിപത്രവും ഡോ.എ.പി.രാധാ കൃഷ്ണന്‍ ക്യാഷ് അവാര്‍ഡ് സമര്‍പ്പണവും നടത്തി. റിട്ട.അധ്യാപകനും സാമൂഹ്യക്ഷേമ പ്രവര്‍ത്തകനുമായ പള്ളിക്കുറുപ്പ് കാതിരുമോളേല്‍ മാത്യു, ക്ഷേത്രം ജീവനക്കാരി വെള്ളത്ത് സരോജിനിയമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എം.പുരുഷോത്തമന്‍, കെ.സി.സച്ചിദാനന്ദന്‍, നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, എ. ഷൗക്കത്തലി, പി.കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!