അലനല്ലൂര്‍ : വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ വെല്‍നസ് പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി എയ്റോബിക്സ്, യോഗ പരിശീലനം സംഘടിപ്പിച്ചു.തെരഞ്ഞെടുത്ത 130 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്.ഗ്രാമ പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ അധ്യക്ഷയായി. പ്രധാനാധ്യാപകന് പി. റഹ്മത്ത്, സീനിയര്‍ അസിസ്റ്റന്റ് വി.പി. പ്രിന്‍സില, സ്റ്റാഫ് സെക്രട്ടറി വി.പി. അബുബക്കര്‍, എ. സുനിത എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ സി. നഫീസ, പി. അബ്ദുസ്സലാം, വി.പി. നൗഷിദ, കെ.പി. ശോഭന, പി. ജാനകി, അശ്വതി ഗോപിനാഥ്, പി. പ്രജിഷ, ഹവ ഷെറിന് എന്നിവര്‍ സംബന്ധിച്ചു.യോഗ തെറാപ്പിസ്റ് സി.കെ.സത്യഭാമ യോഗ, എയ് റോബിക്സ് പരിശീലനത്തിന് നേതൃത്വം നല്കി.