കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാ ക്കുന്ന മുട്ടക്കോഴി വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ശശിക്കുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി, മെമ്പര്‍മാരായ നാസര്‍.ഒ, ഫസീല, സുഹൈല്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡുകളില്‍ നടന്ന വിതരണത്തിന് ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി. 14 ലക്ഷം രൂപ പദ്ധതി വിഹിതം ഉപയോഗിച്ച് 2332 കുടുംബങ്ങള്‍ക്ക് 12000 മുട്ടക്കോഴികളാണ് വിതരണം ചെയ്യുന്നതെന്ന് വെറ്റിനറി ഡോക്ടര്‍ പി.രാഹുല്‍ അറിയിച്ചു.