മണ്ണാര്‍ക്കാട് :ന്യായമായ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ വേണ്ടി കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ചിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സര്‍ക്കാരിന്റെ അന്ധത മാറ്റാന്‍ കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഴു കുതിരികത്തിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം വര്ഗീ സ് അധ്യക്ഷനായി. വി.വി.ഷൗക്കത്തലി, കെ.ബാലു, അന്‍വര്‍ ആമ്പാടത്ത്, ഇ.ശശിധരന്, മണി തെങ്കര, പി.ഖാലിദ്, കെ.ജി.ബാബു, പ്രേംകുമാര്‍, ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.