പാലക്കാട്:ഒ.വി.വിജയന്‍ സ്മാരക സമിതി സംഘടിപ്പിച്ച ഖസാക്ക് ഫോട്ടോഗ്രാഫി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കേരള കൗമുദി ഫോട്ടോഗ്രാഫര്‍ പിഎസ് മനോജ് മന്ത്രി എകെ ബാലനില്‍ നിന്നും പുര സ്‌കാരം ഏറ്റുവാങ്ങി. ഖസാക്കിന്റെ ഇതിഹാസത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തസ്രാക്കിലെ ഒ.വി.വിജയന്‍ സ്മാരകത്തില്‍ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ് മണികണ്ഠന്‍ പുന്നക്കല്‍ ഒരുക്കിയ ഖസാക്ക് സ്മാരക കവാടത്തിന്റെയും ഛായാഗ്രാഹകന്‍ വൈക്കം ഡി മനോജ് വിഭാ വനം ചെയ്ത തസ്രാക്ക് ഫോട്ടോ ഗാലറിയുടേയും ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് പുരസ്‌കാരം വിതരണം ചെയ്തത്. തസ്രാക്കിലെ ഗ്രാമ പശ്ചാത്തലമായ ചിത്രങ്ങളായിരുന്നു വിഷയം. 49 ചിത്രങ്ങള്‍ മത്സര ത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു.പുരസ്‌കാരവും പ്രശസ്തി പത്രവും 5,000 രൂപയും അടങ്ങുന്നതാണ് സമ്മാനം.ഫോട്ടോഗ്രാഫര്‍മാരായ ഹരിഹന്‍ സുബ്രഹ്മണ്യന്‍,മോഹന്‍ദാസ് പഴമ്പാലക്കോട്,അഷ്‌റഫ് മലയാളി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടു ത്തത്.എടത്തറ പൂണ്ടിശ്ശേരി വീട്ടില്‍ പിവി ഷണ്‍മുഖന്റെയും കുമാരിയുടെയും മകനാണ് മനോജ്.ഭാര്യ:പ്രീത മനോജ്.