മണ്ണാര്‍ക്കാട്: കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ (കെ.ടി.ഡി.സി.) കീഴി ലുള്ള മണ്ണാര്‍ക്കാട്ടെ പുതിയ സംരംഭമായ ആഹാറിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.കെ.ടി. ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി അധ്യക്ഷനായി. കെ.ടി.ഡി.സി.യുടെ സംസ്ഥാനത്തെ 11-ാമത് ഭക്ഷണശാലയാണ് മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്യപ്പെട്ടത്. റെസ്റ്റോറന്റ് കെട്ടിടം നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീറും, കഫെ തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലിയും ഉദ്ഘാടനം ചെയ്തു. കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി കെ. ബിജു, പാലക്കാട് അസി. കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, കെ.ഡി.ടി.സി. റീജനല്‍ മാനേജര്‍ സുജില്‍ മാത്യു, ബോര്‍ഡംഗങ്ങളായ അഡ്വ. പി.എം. സുരേഷ് ബാബു, കെ.കെ. വത്സലരാജ്, റൂറല്‍ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ. നാരായണന്‍കുട്ടി, രാജന്‍ ആമ്പാടത്ത്, ജസീന അക്കര, നഗരസഭാംഗം അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. ടി.എസ്. സിനോജ്, രാഷ്ട്രീയ നേതാക്കളായ അസീസ് ഭീമനാട്, ബി. മനോജ്, അഡ്വ. ജോസ് ജോസഫ്, വ്യാപാരി നേതാക്കളായ ബാസിത് മുസ്ലിം, വിനോദ് കൃഷ്ണന്‍, ഫിറോസ് ബാബു, ലയണ്‍സ് ക്ലബ്ബ് പ്രതിനിധി ഡോ. ഷിബു, സെബാസ്റ്റിയന്‍ എന്നിവര്‍ സംസാരിച്ചു.
