മണ്ണാര്‍ക്കാട് : കേന്ദ്ര നയത്തിനെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് ധര്‍ണ നടത്തി. എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് ഉദ്ഘാടനം ചെയ്തു. എന്‍വൈസി ജില്ലാ പ്രസിഡന്റ് സിദ്ധീഖ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്ള, ജനറല്‍ സെക്രട്ടറി നാസര്‍, എന്‍എസ്‌സി ജില്ലാ പ്രസിഡന്റ് പി.സി.ഇബ്രാഹിം ബാദുഷ, ആയിഷാ ബാനു കാപ്പില്‍, കെ.പി. ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!