അഗളി: കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാരറ ഗുഡയൂര്‍ ചേന്നംകുന്നേല്‍ വീട്ടില്‍ കനകാംബരന്റേയും ശാന്തയുടേയും മകന്‍ ജിനീഷ് (ഉണ്ണി-37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ പട്ടിമാളത്ത് സ്വന്തം കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നതാണെന്ന് സംശയിക്കുന്നു. കീടനാശിനിയുടെ ടിന്‍ കാറിനകത്തു കണ്ടെത്തിയിട്ടുണ്ട്. ഭാര്യ: വള്ളി. മക്കള്‍: അഭിനവ്, അനുഗ്രഹ്, അനുശ്രീ. സഹോദരന്‍: രാജീവ്