തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാംപ് നടത്തി. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉപക രണങ്ങള്‍ നല്‍കുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായിരുന്നു ക്യാംപ്. ഗ്രാമപഞ്ചായത്തിന്റെ 2023-24 ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടു ത്തി നാല് ലക്ഷം രൂപ ചെലവിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. വീല്‍ചെ യറുകള്‍, ഹിയറിങ് എയ്ഡുകള്‍, ക്രച്ചസുകള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. 115 പേര്‍ പങ്കെടുത്ത ക്യാംപില്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള 85 പേരെ കണ്ടെത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചാ യത്തംഗങ്ങളായ ഇല്യാസ് കുന്നുംപുറത്ത്, എ.കെ വിനോദ്, എം.സി രമണി, ഐ.സി .ഡി.എസ് സൂപ്പര്‍വൈസര്‍ ദീപ, മാനു പുവ്വത്താണി, ലീല ചെത്തല്ലൂര്‍, ആരോഗ്യപ്ര വര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.