മണ്ണാര്‍ക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല അലിഫ് അറബിക് ക്ലബ് സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെ ന്റ് കുന്തിപ്പുഴയിലള്ള ടര്‍ഫില്‍ നടന്നു. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളി ലായി മുപ്പത് ടീമുകള്‍ പങ്കെടുത്തു. അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ തച്ചനാട്ടുകര ലെഗ സി എയുപി സ്‌കൂളിനെ പരാജയപ്പെടുത്തി ജിയുപിഎസ് ഭീമനാട് ജേതാക്കളായി. ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയെ പരാജയപ്പെടുത്തി ജിഒഎച്ച്എസ്എസ് എടത്തനാട്ടുകര ജേതാക്കളായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ് ദാനവും നടത്തി. കെഎടിഎഫ് ഉപജില്ലാ പ്രസിഡന്റ് മുഹമ്മദാലി കല്‍ക്കണ്ടി അധ്യക്ഷനായി. പാലക്കാട് റവന്യു ജില്ലാ പ്രസിഡന്റ് പി.പി. ഹംസ അന്‍സാരി മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറിമാരായ കരീം മുട്ടുപാറ, അലി.കെ.ആര്യമ്പാവ്, വിദ്യാഭ്യാസ ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ഉപ ജില്ലാ ജനറല്‍ സെക്രട്ടറി ഹംസക്കുട്ടി പയ്യനെടം, ട്രഷറര്‍ ഇ.കെ.അബ്ദുല്‍ സമദ്, കലാ കായിക വിങ് ചെയര്‍മാന്‍ നൗഷാദ് പുത്തന്‍കോട് എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ ഭാരവാഹികളായ കെ.ഹസൈനാര്‍, അസ്ലം കിളിരാനി, ഹാരിസ് നാട്ടുകല്‍, ശിഹാബു ദ്ദീന്‍ നാലകത്ത്, ഷഫീര്‍ കുണ്ടൂര്‍ കുന്ന്, ജഫീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!