മണ്ണാര്‍ക്കാട് : സഹകരണ മേഖലയുടെ കരുത്ത് തെളിയിച്ച് റെക്കോര്‍ഡ് നേട്ടവുമായി സഹകരണ ബാങ്കുകള്‍. 44-ാമത് നിക്ഷേപ സമാഹരണത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ തുകയാണ് സഹകരണ ബാങ്കുകള്‍ സമാഹരിച്ചത്. ‘സഹകരണ നിക്ഷേപം നവകേരള നിര്‍മ്മിതിക്കായ്’ എന്ന മുദ്രാവാക്യത്തോടെ ഈ വര്‍ഷം ജനുവരി 10 മുതല്‍ ഫെബ്രുവരി 12 വരെയാണ് നിക്ഷേപ സമാഹരണയജ്ഞം നടന്നത്. 9000 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. അതില്‍ 7000 കോടി 14 ജില്ലകളില്‍ നിന്നും 2000 കോടി രൂപ കേരളാ ബാങ്ക് വഴിയും സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി ഫെബ്രുവരി 12 വരെ ആകെ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിക്കുവാന്‍ സാധിച്ചു.
ഏറ്റവും കൂടുതല്‍ കോഴിക്കോട്
ആകെ സമാഹരിച്ച തുകയില്‍ 20055.42 കോടി രൂപ ജില്ലകളിലെ സഹകരണ ബാങ്കു കളും 3208.31 കോടി രൂപ കേരളാ ബാങ്കുമാണ് സമാഹരിച്ചത്. ഏറ്റവും കൂടുതല്‍ പുതിയ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുക ള്‍ക്കാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിക്കാന്‍ കോഴിക്കോട് ജില്ലക്കായി. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു (ടാര്‍ജറ്റ് 800 കോടി), മൂന്നാം സ്ഥാനത്തുള്ള കണ്ണൂര്‍ ജില്ലയില്‍ 2569.76 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേര്‍ന്നു (ലക്ഷ്യമിട്ടിരുന്നത് 1100 കോടി രൂപ), നാലാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 1398.07 കോടി രൂപയും (ടാര്‍ജറ്റ് 800 കോടിരൂപ), അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1341.11 കോടി രൂപയുമാണ് (ടാര്‍ജറ്റ് 400 കോടിരൂപ) പുതുതായി സമാഹരിച്ചത്.
മറ്റു ജില്ലകളിലെ നിക്ഷേപ വിവരങ്ങള്‍, ടാര്‍ജറ്റ് ബ്രാക്കറ്റില്‍
തിരുവനന്തപുരം 1171.65 കോടി (ടാര്‍ജറ്റ് 450 കോടി രൂപ), പത്തനംതിട്ട 526.90 കോടി (ടാര്‍ജറ്റ് 100 കോടി രൂപ), ആലപ്പുഴ 835.98 കോടി (ടാര്‍ജറ്റ് 200 കോടി രൂപ), കോട്ടയം 1238.57 കോടി (ടാര്‍ജറ്റ് 400 കോടി രൂപ), ഇടുക്കി 307.20 കോടി (ടാര്‍ജറ്റ് 200 കോടി രൂപ), എറണാകുളം 1304.23 കോടി രൂപ (ടാര്‍ജറ്റ് 500 കോടി രൂപ), തൃശൂര്‍ 1169.48 കോടി രൂപ (ടാര്‍ജറ്റ് 550 കോടി രൂപ), കോഴിക്കോട് 4347.39 കോടി (ടാര്‍ജറ്റ് 850 കോടി രൂപ), വയനാട് 287.71 കോടി രൂപ (ടാര്‍ജറ്റ് 150 കോടി രൂപ), കാസര്‍ഗോഡ് 865.21 കോടി രൂപ (ടാര്‍ജറ്റ് 350 കോടി രൂപ), 2000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടിരുന്ന കേരളബാങ്ക് ഇക്കാലയള വില്‍ 3208.31 കോടി രൂപയാണ് സമാഹരിച്ചത്.