മണ്ണാര്‍ക്കാട് : വട്ടമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീപിടിത്തം അഗ്നി രക്ഷാസേനയെത്തി അണച്ചു. ഏകദേശം അരയേക്കറോളം വരുന്ന സ്ഥലത്തെ ഉണക്ക പ്പുല്ലിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവര മറിയിച്ച ഉടന്‍ സേന സ്ഥലത്തെത്തി വാഹനത്തില്‍ നിന്നും പമ്പ് പ്രവര്‍ത്തിപ്പിച്ച് വെ ള്ളം അടിച്ച് തീനിശ്ശേഷം അണയ്ക്കുകയായിരുന്നു. യഥാസമയം തീയണച്ചത് സമീപ ത്തം തോണിപ്പുറം അയ്യപ്പക്ഷേത്രത്തിലേക്ക് തീപടരാതിരിക്കാന്‍ സഹായിച്ചു. സീനി യര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എസ്.അനി, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫി സര്‍മാരായ ആര്‍.രാഹുല്‍, എം.ഷജിത്, കെ.വി.സുജിത്, ടി.ടി.സന്ദീപ്, ഹോംഗാര്‍ഡ് ടി.കെ.അന്‍സല്‍ ബാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!