അലനല്ലൂര്‍: ടൗണില്‍ ചന്തപ്പടിയിലുള്ള വസ്ത്രവ്യാപാരശാലയില്‍ തീപിടിത്തം. സംസ്ഥാന പാതയോരത്തുള്ള വൈറസ് എന്ന സ്ഥാപത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും രംഗത്തുണ്ട്. സംഭവത്തെ തുടര്‍ന്ന് കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയില്‍ ഗതഗാതം തടസ്സപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!