പാലക്കാട് : സാമൂഹ്യനീതി വകുപ്പ് മന്ദഹാസം പദ്ധതിയിലൂടെ ദാരിദ്ര്യ രേഖക്ക് താഴെ യുള്ള വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂര്‍ണസെറ്റ് സൗജന്യമായി വെച്ചുകൊ ടുക്കുന്നു. ഒരാള്‍ക്ക് പരമാവധി 10,000 രൂപ ധനസഹായമായി ലഭിക്കും. ഭാഗികമായി മാത്രം പല്ലുകള്‍ മാറ്റി വെക്കുന്നതിന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
യോഗ്യതാ മാനദണ്ഡങ്ങള്‍
ദാരിദ്ര്യരേഖക്ക് താഴെയുള്ള 60 വയസ് തികഞ്ഞ പല്ലുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, അല്ലെങ്കില്‍ ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്ത തി നാല്‍ പറിച്ചു നിക്കേണ്ട അവസ്ഥയിലുള്ളവര്‍, കൃതിമ പല്ലുകള്‍ വെക്കുന്നതിന് അനി യോഗ്യമെന്ന് യോഗ്യത നേടിയ ഡന്റിസ്റ്റ് നിശ്ചിത ഫോറത്തില്‍ സാക്ഷ്യപ്പെടുത്തിയ വര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞടുപ്പിലെ മുന്‍ഗണന മാനദണ്ഡം ഏറ്റവും പ്രായം കൂടിയ ആള്‍ക്ക് ഒന്നാമത്തെ പരിഗണന എന്നായിരിക്കും. ഗുണഭോ ക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ട ഘടകങ്ങളുണ്ടാകുമ്പോള്‍ ഏറ്റവും പ്രായം കൂടിയവര്‍ക്ക് മുന്‍ഗണന നല്‍കുന്നതും പ്രായം കുറഞ്ഞവരെ മാറ്റി നിര്‍ത്തുന്നതുമായി രിക്കും. മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍
യോഗ്യത നേടിയ ഡന്റിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോഗ്യതാ സര്‍ ട്ടിഫിക്കറ്റ് ബി.പി.എല്‍ തെളിയിക്കാനുള്ള രേഖ (റേഷന്‍ കാര്‍ഡ്/ ബി.പി.എല്‍ സര്‍ട്ടി ഫിക്കറ്റ്/ വില്ലജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്), വയസ് തെളിയിക്കു ന്നതിനുള്ള രേഖ (ആധാര്‍/ ഇലക്ഷന്‍ ഐ.ഡി/ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്). അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ suneethi.sjd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുളള സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.