പാലക്കാട് : കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി 2024-25 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 202,22,20,534 രൂപ വരവും 187,08,55,000 രൂപ ചെലവും 15,13,65,534 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അവതരിപ്പിച്ചത്.
കൃഷി
ജില്ലയിലെ സീഡ് ഫാമുകളില്‍ നിന്ന് മികച്ചയിനം നെല്‍വിത്ത് തെരഞ്ഞെടുത്ത് ഞാറ്റ ടി തയ്യാറാക്കി, യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത പാടശേഖരങ്ങളില്‍ എത്തിക്കുന്ന ഞാറ്റടി പദ്ധതിക്ക് രൂപം നല്‍കുന്നതിന് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. സന്നദ്ധതയുള്ള രണ്ട് പാടശേഖരങ്ങളിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ഞാറ്റടി പദ്ധതി നടപ്പാക്കുക. ഇതിനായി പാടശേഖര സമിതി ഭാരവാഹികളുടെ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 10 ലക്ഷം രൂപ നീക്കിവെച്ചു. ഫാമുകളുടെ ആധുനികവത്കരണം ഈ വര്‍ഷവും തുടരും. ഈ വര്‍ഷം മുതലമട, ആലത്തൂര്‍ ഫാമുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. ബഹുവര്‍ഷ പദ്ധതി യില്‍ ആദ്യ വര്‍ഷത്തേക്ക് മൂന്ന് കോടി വകയിരുത്തിയിട്ടുണ്ട്. ഫാം ടൂറിസത്തിന് ഊന്നല്‍ നല്‍കുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു. കര്‍ഷകര്‍ക്ക് പുത്തന്‍ അനുഭ വവും വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാനുമാകുന്ന തരത്തില്‍ പദ്ധതി വികസി പ്പിക്കും. സൗരോര്‍ജ വേലി, പാല്‍ സബ്സിഡി, മത്സ്യകൃഷി വികസനം, ആദിവാസി കൃഷി തുടങ്ങിയവയില്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കും. കാര്‍ഷിക മേഖലയ്ക്കായി 20 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
ആരോഗ്യം
ജില്ലാ ആശുപത്രിക്ക് ഹൈടെന്‍ഷന്‍ അപ്ഗ്രഡേഷനും മരുന്ന്, ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ മരുന്നും അനുബന്ധ സൗകര്യങ്ങളും സാധ്യമാക്കും. ആയൂര്‍വേദ ആശുപ ത്രിയ്ക്ക് ഒന്നാം നില നിര്‍മിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്താനും പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് ചികിത്സയും മരുന്നും ഉറപ്പാക്കുന്നതിനായി വയോസുരക്ഷ പദ്ധതി നടപ്പാക്കുന്നതിനും ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. ജില്ലാ ഹോമിയോ ആശു പത്രിക്ക് പുതിയ കെട്ടിടത്തിന് സ്ഥലം ലഭ്യമാക്കും. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെ ഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തും. ഈ സാമ്പത്തിക വര്‍ഷം മൊബൈല്‍ മാമോ ഗ്രാം യൂണിറ്റ് സ്ഥാപിക്കും. മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ ഉള്‍പ്പടെയുള്ള മാനസി കാരോഗ്യ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ പദ്ധതി രൂപീകരിക്കും.
തൊഴില്‍
ചെറുകിട വ്യവസായം, ഖാദി കേന്ദ്രങ്ങളുടെ ശാക്തീകരണം, കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനം എന്നിവ ലക്ഷ്യമിട്ട് വനിതാ തൊഴില്‍ ശൃംഖല രൂപീകരി ക്കും. വിവിധ പദ്ധതികള്‍ വഴി 10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അഭ്യസ്തവിദ്യരാ യ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും ഉറപ്പാക്കും. പ്രതിഭാപിന്തുണ, ജോബ് സ്‌കൂള്‍ പദ്ധതികള്‍ വ്യാപിപ്പിക്കും. ജില്ലാ വ്യവ സായ കേന്ദ്രം വഴി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കും. തൊഴില്‍ സൃഷ്ടിക്കുന്ന വിവിധ പദ്ധതികള്‍ക്കായി 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നവകേരള മിഷന്‍ വഴി ക്യാമ്പസുകളില്‍ ഗ്രീന്‍ ദി ഗ്യാപ് പദ്ധതി നടപ്പാക്കും. ഇതിനായി 10 ലക്ഷം രൂപ നീക്കിവെച്ചു.
പെണ്ണിടം
നഗരത്തോട് ചേര്‍ന്ന് രണ്ടേക്കറോളം വരുന്ന ഭൂമിയില്‍ പെണ്ണിടം എന്ന പേരില്‍ സ്ത്രീ സൗഹൃദ മേഖല സൃഷ്ടിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. സാമൂഹ്യകാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് അന്യമാകുന്ന അവസരങ്ങള്‍ ഒരുക്കികൊടുക്കുക, വിനോദോപാധികള്‍ ഒരുക്കുക തുടങ്ങിയവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നീന്തല്‍ കുളം, കുതിരസവാരി, തിയേറ്റര്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കോര്‍ത്തിണക്കിയാകും പദ്ധതി നടപ്പാക്കുക. ആവശ്യമായ ഭൂമി ലഭ്യമാക്കുന്ന തദ്ദേശ സ്ഥാപനത്തില്‍ പദ്ധതി ആരംഭിക്കും. ആദ്യഘട്ട ത്തില്‍ പത്ത് ലക്ഷം രൂപ ഇതിനായി വകയിരുത്തും.
സേവന മേഖല
സേവന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 30 കോടിയുടെ പദ്ധതികള്‍ക്കാണ് ബജറ്റിലൂടെ രൂപം നല്‍കിയിട്ടുള്ളത്. കായിക അധ്യാപകരില്ലാത്ത വിദ്യാലയങ്ങളില്‍ കായിക പരിശീലകരെ നിയമിക്കാനും ഭാവിയില്‍ 88 കായിക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 20 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരു ത്തിയത്. സമ്പൂര്‍ണ അങ്കണവാടി പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കായി ബഡ്‌സ് സ്‌കൂള്‍, മുച്ചക്ര വാഹനം, കാഴ്ച പരിമിതര്‍ക്കുള്ള ലേണിങ് എയ്ഡ്, സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ തുടങ്ങിയവ തുടരും. വയോജനങ്ങളുടെയും ട്രാന്‍സ് വ്യക്തികളുടെയും ഉന്നമനത്തി നായി 3.5 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പഞ്ചിനഞ്ചോളം സംയുക്ത പദ്ധതികള്‍ക്കാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നീന്തല്‍ പരിശീലന കേന്ദ്രം, സ്‌നേഹ സ്പര്‍ശം, കളിസ്ഥലം, വില്ലേജ് ടൂറിസം തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. ടൂറിസം സാദ്ധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി നല്‍കുന്ന മികച്ച പദ്ധതിയില്‍നിന്ന് തെരഞ്ഞെടുത്തവയ്ക്ക് പദ്ധതി ചെലവിന്റെ 50 ശതമാനം ജില്ലാ പഞ്ചായത്ത് നല്‍കിയാ കും വില്ലേജ് ടൂറിസം പദ്ധതി നടപ്പാക്കുക. ഇതിനായി അഞ്ചുകോടി രൂപ വക യിരുത്തി. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, പ്രസിഡന്റിന്റെ ഔദ്യോഗിക വസതി, ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ പദ്ധതികള്‍ ബഹുവര്‍ഷമായി ഏറ്റെടുക്കും. ആദ്യവര്‍ഷം 50 ലക്ഷം രൂപ വകയിരുത്തും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ ത്തി കോളനി സമഗ്രവികസനം, കോളനി ദത്തെടുക്കല്‍, പഠനമുറി, പ്രഭാത ഭക്ഷണം പദ്ധതി എന്നിവ ഈ വര്‍ഷവും തുടരും.
വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ഫാമുകള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യ വി കസനത്തിന് ഊന്നല്‍ നല്‍കും. പുതിയ കെട്ടിടങ്ങള്‍, ഫര്‍ണിച്ചറുകള്‍, വൈദ്യുതി, വി വിധ ലാബുകള്‍ തുടങ്ങിയവ ഏറ്റെടുക്കും. ഇതിനായി 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ജില്ലാ ആശുപത്രിയില്‍ 127 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃ ത്തികള്‍ പുരോഗമിക്കുകയാണ്. ആശുപത്രികളിലെ പൊതുസേവനം കൂടുതല്‍ മികച്ച താക്കാനും മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പിലാക്കാനും ലക്ഷ്യമിട്ട് അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തി.എല്ലാ വീടുകളിലും കുടിവെള്ള മെത്തി ക്കാനും കോളനി റോഡുകള്‍, പി.എം.ജി.എസ്.വൈ റോഡുകള്‍ ജില്ലാ പഞ്ചായത്തിന് കൈമാറി ലഭിച്ച റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇതിനു പുറമെ റോഡിതര നവീകരണ പ്രവൃത്തിക ള്‍ക്കായി 25 കോടി രൂപയുടെ പദ്ധതിയും ബജറ്റില്‍ ലക്ഷ്യമിട്ടിട്ടുണ്ട്. സ്‌കൂള്‍ ചുറ്റുമ തില്‍, പാര്‍ക്ക്, സ്‌കൂള്‍ ജിംനേഷ്യം, സ്‌പോ ര്‍ട്‌സ് ഹോസ്റ്റലുകളുടെ നവീകരണം, ആശുപത്രി ഉപകരണങ്ങളുടെ മെയിന്റനന്‍സ്, വൈദ്യുതി, വെള്ളക്കരം തുടങ്ങിയ പദ്ധതികളും ഇതില്‍പ്പെടും. ജില്ലയില്‍ 50 സെന്റ് സ്ഥലം വിട്ടുനല്‍കുന്ന ഗ്രാമപഞ്ചായ ത്തില്‍ ഭിന്നശേഷി പാര്‍ക്ക് നടപ്പാക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തും. ജില്ലാ പഞ്ചായത്ത് ഉടമസ്ഥത യില്‍ ഫുഡ് ക്വാളിറ്റി ലാബ് ആരംഭിക്കും. രാജ്യത്ത് ആദ്യമായാ കും ഒരു തദ്ദേശ സ്ഥാപനത്തിനുകീഴില്‍ ഇത്തരമൊ രു ലാബ് തുടങ്ങുന്നതെന്നും ബഡ്ജറ്റില്‍ പറയുന്നു.