പാലക്കാട് : റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂരയില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യഭീഷണി മുഴക്കിയ ആളെ രക്ഷിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയായ നാല്‍പ്പതുവയസ്സുകാരനെ അഗ്നിരക്ഷാസേനയും റെയില്‍വേ പൊലിസും ചേര്‍ന്നാണ് താഴെയിറക്കിയത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. മേല്‍ക്കൂരയുടെ താഴെ കുറുകെയുള്ള വീതിയുള്ള കമ്പിയില്‍ കയറി നിന്ന് മുകളിലുള്ള കമ്പിയില്‍ ഷാള്‍ കെട്ടി കുരുക്കിടുകയായിരുന്നു. സ്ഥലത്തെത്തിയ പാലക്കാട് അഗ്നിരക്ഷാസേന യും റെയില്‍വേ പൊലിസും ഇയാളോട് ഇറങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ താഴെ വലവിരിച്ചശേഷം അഗ്നിരക്ഷാസേനയിലെ സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ് സ് അംഗങ്ങളായ എം.വിനോദും ആര്‍.സതീഷും ഗോവണി വച്ച് മുകളിലേക്ക് കയറി. മുകളിലേക്ക് കയറിവന്ന ഉദ്യോഗസ്ഥനെ ഇയാള്‍ ചവിട്ടാനും ശ്രമിച്ചു. തുടര്‍ന്ന് വിനോ ദും സതീഷും ചേര്‍ന്ന് ഇയാളെ പിടിച്ച ശേഷം ഷാള്‍ മുറിച്ച് താഴെയിറക്കുകയായിരു ന്നു. താഴെയെത്തിയ ഉടനെ ഇയാള്‍ ഓടിയെങ്കിലും അഗ്നിരക്ഷാസേന അംഗങ്ങള്‍ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേന അസി.സ്റ്റേഷന്‍ ഓഫിസര്‍ എ.ജഹുഫര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.ബിജുകുമാര്‍, റെയില്‍വേ പൊലിസ് ഗ്രേഡ് എസ്.ഐ.ജിതേഷ് ബാബു, സീനിയര്‍ സി.പി.ഒ. കൃഷ്ണപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.