മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന നടപ്പാക്കുന്ന എം.എസ്. എം.ഇ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വ്യവസായ വാണിജ്യ വകുപ്പ് സംസ്ഥാനത്ത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അടച്ച വാര്‍ഷിക ഇന്‍ഷുറ ന്‍സ് പ്രീമിയത്തിന്റെ 50 ശതമാനം വരെ തിരികെ നല്‍കുന്ന പദ്ധതിയാണിത്. നാഷണ ല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നീ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനെയാണ് എം.എസ്.എം.ഇ ഇന്‍ഷു റന്‍സ് പദ്ധതി നടപ്പാക്കുന്നത്.
ആനുകൂല്യങ്ങള്‍
എം.എസ്.എം.ഇകള്‍ അഭിമുഖീകരിക്കുന്ന അപകടസാധ്യതകളില്‍ പ്രകൃതിദുരന്ത ങ്ങള്‍, തീപ്പിടുത്തം, മോഷണം, അപകടങ്ങള്‍, വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍ഷുറന്‍സ് കവറേജ് സാമ്പത്തിക പരിരക്ഷ നല്‍കുന്നു. കണക്കുകൂട്ടിയ അപകടസാധ്യതകള്‍ ഏറ്റെടുക്കാനും അവരുടെ ബിസിനസ് വിപുലീകരിക്കാനും ഇത് സഹായിക്കും.
പദ്ധതിയുടെ പ്രയോജനത്തിന്
കേരളത്തില്‍ സാധുവായ ഉദ്യം രജിസ്‌ട്രേഷന്‍ ഉള്ളതും നിര്‍മാണത്തിലോ സേവന ത്തിലോ വ്യാപാര മേഖലയിലോയുള്ള എല്ലാ എം.എസ്.എം.ഇകളും ഈ പദ്ധതിയുടെ ഭാഗമായ പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് ഭാരത് സൂക്ഷ്മ ലഘു ഉദ്യം പദ്ധതിക്ക് കീഴില്‍ ഇന്‍ഷുറന്‍സിനായി എന്റോള്‍ ചെയ്തിരി ക്കണം. 2023 ഏപ്രില്‍ ഒന്നിന് ശേഷം ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്. സംരംഭങ്ങള്‍ക്ക് അവരുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 50 ശതമാനം (പരമാവധി 2,500 രൂപ വരെ) ധനസഹായമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്ന സംരംഭങ്ങള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനുള്ള സന്നദ്ധത നാല് ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിക്കാന്‍ ഓണ്‍ ലൈന്‍ പോര്‍ട്ടലിലൂടെ സാധിക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരവരുടെ പ്രീമിയം തുക പോര്‍ട്ടലിലൂടെ അപേക്ഷകനെ അറിയിക്കും. അപേക്ഷകന് പോര്‍ട്ടലിലൂടെ ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ നിന്നും മുഴുവന്‍ വാര്‍ഷിക പ്രീമിയവും അടച്ച് സംരം ഭത്തിന് ഇന്‍ഷുറന്‍സ് പോളിസി വാങ്ങാം. പോളിസി വാങ്ങിയശേഷം ഇന്‍ഷുറന്‍സ് പ്രീമിയം തുക തിരികെ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ജില്ലാ വ്യവസായ കേന്ദ്രത്തിന് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം യൂണിറ്റിന്റെ ഉദ്യം രജിസ് ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി രേഖ, പ്രീമിയം അടച്ച രസീത് എന്നിവ നല്‍കണം. എം.എസ്.എം.ഇ യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അര്‍ഹമായ സഹായ തുക അടച്ച വാര്‍ഷിക പ്രീമിയത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ 2,500 രൂപ ഏതാണ് കുറവ് ജില്ലാ വ്യവസായ കേന്ദ്രം അനുവദിക്കും.
വിവരങ്ങള്‍ക്ക്
കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ താലൂക്ക് വ്യവസായ ഓഫീസുകളെയും, ബ്ലോക്ക്/ നഗരസഭകളിലെ വ്യവസായ വികസന ഓഫീസര്‍മാരെയും ബന്ധപ്പെടണം. ഫോണ്‍: 0491-2505385, 2505408.