മണ്ണാര്‍ക്കാട്: തെങ്കര മുതുവല്ലി ഉച്ചമഹാകാളി ക്ഷേത്രത്തിലെ ഉച്ചാറല്‍ വേലയ്ക്ക് കൊ ടിയേറി. ഇന്നലെ വൈകുന്നേരം ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാ ട് കൊടിയേറ്റ് കര്‍മം നടത്തി. 13 നാണ് സമാപനം.ക്ഷേത്രത്തില്‍ എല്ലാദിവസവും രാവി ലെ വിശേഷാല്‍പൂജകളും വഴിപാടുകളും നടക്കും. ഏഴാംതീയതി മുതല്‍ പത്തുവരെ പറയെടുപ്പുണ്ടാകും. ഏഴാംതീയതി വൈകീട്ട് 6.30ന് ഓട്ടന്‍തുള്ളല്‍, എട്ടാംതീയതി വൈ കീട്ട് 6.45ന് ഡിവോഷണല്‍ മ്യൂസിക്, ഒമ്പതിന് വൈകീട്ട് കുട്ടികളുടെ കലാപരിപാ ടികള്‍, പത്തിന് ആലപ്പുഴ ഇപ്പ്്റ്റ നാട്ടരങ്ങിന്റെ പാട്ടുകളിയാട്ടവും നടക്കും.11ന് കൂട്ടു വിളക്ക് നടക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മുതല്‍ ക്ഷേത്രഭജനമണ്ഡപത്തില്‍ ചമ യപ്രദര്‍ശനവും നടക്കും. മണ്ണാര്‍ക്കാട് മോഹന്‍ദാസ്, ഹരിദാസ് എന്നിവരുടെ ഡബിള്‍ തായമ്പകയുമുണ്ടാകും.12നാണ് ഉച്ചാറല്‍ വേല. പകല്‍ 2.30ന് വേല പുറപ്പെടും. ഗജവീര ന്‍മാരുടെയും പഞ്ചവാദ്യ സമേതവുമുള്ള നഗരപ്രദക്ഷിണം, ഘോഷയാത്ര എന്നിവ യുണ്ടാകും. 13നാണ് ആറാട്ട്. രാവിലെ 7.30ന് ആറാട്ടെഴുന്നെള്ളിപ്പ് നടക്കും. തുടര്‍ന്ന് കഞ്ഞിപ്പാര്‍ച്ചയും നടക്കുമെന്ന് ക്ഷേത്രക്ഷേമ സമിതി, ഉത്സവകമ്മിറ്റി -മാതൃസമിതി ഭാരവാഹികള്‍ അറിയിച്ചു.