അലനല്ലൂര്‍: എടത്തനാട്ടുകര മുറിയക്കണ്ണി മസ്ജിദുല്‍ ബാരി മഹല്ലിലെ 8 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശക ക്ലാസ് ‘ഇന്‍സ്പിറ 2കെ24’ എട ത്തനാട്ടുകര ജി.ഒ.എച്ച്.എസ് ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ സി.പി.സിദ്ധീഖ് ഉദ്ഘാ ടനം ചെയ്തു. പരീക്ഷ മുന്നൊരുക്കം, അഭിരുചികള്‍ തിരിച്ചറിയല്‍, അതിനിണങ്ങിയ കോഴ്സുകള്‍ തെരഞ്ഞെടുക്കല്‍, പുതിയ കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌ നങ്ങള്‍, അതിനെ ബുദ്ധിപരമായി നേരിടല്‍ എന്നിവയില്‍ കുട്ടികള്‍ക്കുള്ള മോട്ടിവേഷ ന്‍ ക്ലാസിന് സിജി ട്രെയ്‌നറും കരിയര്‍ ഗൈഡന്‍സ് സ്റ്റേറ്റ് ഫാക്കല്‍റ്റിയുമായ മൊയ്തീന്‍ കുട്ടി നേതൃത്വം നല്‍കി. ക്ലാസില്‍ 49 കുട്ടികള്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് ആക്റ്റിവിറ്റിക ളും സംശയ നിവാരണത്തിനുള്ള അവസരവും നല്‍കി. മുഹമ്മദ് നാസിം മാസ്റ്റര്‍ തയ്യില്‍ അധ്യക്ഷനായി. വഹിച്ചു. അബ്ദുറഹ്മാന്‍ മിഷ്‌ക്കാത്തി, യൂസഫ് പുല്ലിക്കുന്നന്‍, ഷാനവാ സ് തയ്യില്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!