കോട്ടോപ്പാടം: വടശ്ശേരിപ്പുറം ഷെയ്ഖ് അഹമ്മദ് ഹാജി സ്മാരക സര്‍ക്കാര്‍ ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി കൊമ്പം ചാരിറ്റബിള്‍ സൊ സൈറ്റിയുടെയും സുവര്‍ണ ജൂബിലി സംഘാടകസമിതിയുടെയും നേതൃത്വത്തില്‍ പെ രിന്തല്‍മണ്ണ മൗലാനാ ആശുപത്രി സര്‍ജിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
ക്യാംപില്‍ പങ്കെടുത്ത് പൈല്‍സ്, ഫിഷര്‍,ഫിസ്റ്റുല,ഹെര്‍ണിയ,തൈറോയിഡ്, അമിത വണ്ണം തുടങ്ങിയ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ക്ക് മൗലാനാ സര്‍ജി ക്കല്‍ സെന്ററിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സൗജന്യ ചികിത്സ നല്‍ കും. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ലാബ് പരിശോധനകള്‍ക്ക് പകുതി നിരക്കും തുടര്‍ ചികിത്സകള്‍ക്കും ഇളവുകളും നല്‍കും. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ലഭ്യമായ മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു.
പ്രധാനാധ്യാപകന്‍ എസ്.നസീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹമീദ് അക്കര അധ്യക്ഷനായി. കെ.ഹസ്സന്‍ മാസ്റ്റര്‍, എ.കെ.കുഞ്ഞയമു, അക്കര മുഹ മ്മദ്, കൊമ്പം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പി.ടി.സിദ്ദീഖ്, സെക്രട്ടറി കെ. എച്ച്.ഫഹദ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ നാസര്‍, സീനിയര്‍ അസിസ്റ്റന്റ് കെ. ബാബുരാജന്‍ സംസാരിച്ചു. ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.മുഹമ്മദ് ഇസ്മ യില്‍,ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ.ഉമ്മര്‍ ചേനത്ത്, സൊസൈറ്റി ഭാര വാഹികളായ കൊമ്പത്ത് ബഷീര്‍, സമദ് നാലകത്ത്, റിയാസ് കുന്നത്ത്, എം. അബ്ദു റഹ്മാന്‍, സുവര്‍ണ ജൂബിലി സംഘാടക സമിതി കണ്‍വീനര്‍ ഹമീദ് കൊമ്പത്ത്, എ. മുഹമ്മദ് ഉനൈസ്, പി.മന്‍സൂറലി, കെ.ടി.നൗഫല്‍, കെ.ജംഷാദ് ക്യാംപിന് നേതൃത്വം നല്‍കി.