അലനല്ലൂര്‍: നെഹ്റു യുവകേന്ദ്ര പാലക്കാടും അലനല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീയും സംയുക്തമായി യുവജ്വാല ക്യാംപയിനിന്റെ ഭാഗമായി മുണ്ടക്കുന്നില്‍ എച്ച്.ഐ.വി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാ ടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍ അധ്യക്ഷയായി. കൗണ്‍ സിലര്‍ അനു.പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സുരേഷ് ക്ലാസെടുത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഹംസപ്പ, ന്യൂ ഫിനിക്‌സ് ക്ലബ്ബ് പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത്, സെക്രട്ടറി സി.ശിഹാബുദ്ദീന്‍, മുഹമ്മദ് കുട്ടി, ആശാ വര്‍ക്കര്‍മാരായ ടി.റംല, പ്രസന്ന, അംഗനവാടി ടീച്ചര്‍ സീനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
