മണ്ണാര്‍ക്കാട് : നഗരമധ്യത്തില്‍ പെരിഞ്ചോളത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്കേറ്റു. പെരിഞ്ചോളം സ്വദേശികളായ റിഷാല്‍, ഫെബിന്‍, റമീസ് എന്നിവര്‍ക്കാണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കുന്തിപ്പുഴ ബൈപ്പാസിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ നേരെ അപ്ര തീക്ഷിതമായി പാഞ്ഞെത്തിയ പന്നിയിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തെറിച്ച് വീണ യുവാക്കളുടെ കൈക്കും കാലിനും പരിക്കേറ്റു. പന്നിക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പെരിഞ്ചോളം പ്രദേശത്ത് കഴിഞ്ഞ ഒരു വര്‍ഷമായി പന്നി ശല്ല്യമു ണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഇവ കൂട്ടത്തോടെ ഇറങ്ങും. പ്രദേശ വാസികളായ രക്ഷിതാക്കളും ഭീതിയിലാണ്. നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ വഴിയിലൂടെ മദ്രസ്സയിലേക്കും സ്‌ക്കൂളിലേക്കും പോകുന്നത്. ഒരു മാസം മുമ്പ് നഗര സഭയുടെ നേതൃത്വത്തില്‍ പന്നികളെ വെടിവെച്ച് കൊന്നിരുന്നു. ശാശ്വതമായ പരിഹാ രം വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും വനംവകുപ്പിനോട് ആവശ്യപ്പെട്ടു.