കോട്ടോപ്പാടം: സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നാമമാത്ര പലിശക്ക് കാര്‍ ഷിക വായ്പ നല്‍കി മികച്ച ഉല്‍പ്പാദനം ലക്ഷ്യമിട്ട് വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരളം (വിഎഫ്പിസികെ ) മുഖേന നടപ്പാക്കുന്ന കാര്‍ഷിക ബോധവല്‍ ക്കരണപരിപാടി – ക്രെഡിറ്റ് ക്യാമ്പയിന്‍ 2024 സംഘടിപ്പിച്ചു.വാഴ, കപ്പ, കാച്ചില്‍, കൂവ്വ, ചേന, ചേമ്പ്, നാടന്‍ പച്ചക്കറി എന്നീ കൃഷികള്‍ ചെയ്തു വരുന്ന കര്‍ഷകര്‍ക്ക് കേവലം 2 ശതമാനം പലിശ നിരക്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളോടെ 3 ലക്ഷം രൂപ വരെ ലളിതമായ വ്യവസ്ഥകളില്‍ വായ്പ ലഭിക്കുന്നതാണ് പദ്ധതി. കോട്ടോപ്പാടം സ്വാശ്രയ കര്‍ഷക സമിതി ഹാളില്‍ നടന്ന പരിപാടി കേരള ബാങ്ക് മാനേജര്‍ ജ്യോതി പുഴക്കല്‍ ഉദ്ഘാടനം ചെയ്തു. വിഎഫ്പിസികെ കോട്ടോപ്പാടം സമിതി പ്രസിഡന്റ് കെ.രാമന്‍കുട്ടി അദ്ധ്യക്ഷനായി. വിഎഫ്പിസികെ ജില്ലാ ഡപ്യൂട്ടിമാനേജര്‍ കെ അബ്ദുള്‍ബാരി, സമിതി സെക്രട്ടറി കെ ഷാജി, സുജീഷകണ്ണന്‍ എന്നിവര്‍ സംസാരിച്ചു.