മണ്ണാര്‍ക്കാട് : താലൂക്കിലെ ഭൂമിവിഷയങ്ങളില്‍ റവന്യുവകുപ്പ് കാര്യക്ഷമമായി ഇടപെ ടണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. തെങ്കരയില്‍ കൃഷിഭൂമി മണ്ണിട്ട് നികത്തിയത്, അരയങ്ങോട് ഭൂമി വിഷയം എന്നിവയെല്ലാം നിരന്തരം ഉന്നയിച്ചിട്ടും പരിഹാരനടപടികളായിട്ടില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വയല്‍ നികത്തലും മണ്ണ് കടത്തും ചര്‍ച്ചയായി.
കൃഷി ഭൂമി മണ്ണിട്ട് നികത്തുന്നതിനെതിരെ നടപടിയെടുക്കേണ്ടത് കൃഷിവകുപ്പാണെ ന്ന് തഹസില്‍ദാര്‍ ജെറിന്‍ ജോണ്‍ പറഞ്ഞു. മണ്ണ് കടത്താന്‍ റവന്യു വകുപ്പ് മാത്രമല്ല ജിയോളജി വകുപ്പും പഞ്ചായത്തും പാസ് നല്‍കി വരുന്നുണ്ട്. പരിശോധനകള്‍ നടത്തു ന്നുണ്ടെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. തച്ചമ്പാറ എടായ്ക്കല്‍ ഭാഗത്തെ മണ്ണെടുപ്പ്, ചേലേങ്കര പച്ചക്കാട് കോളനിക്കുസമീപം പാതാക്കരമലയിലേക്ക് കുന്നിടിച്ച് റോഡ് നിര്‍മിക്കുന്നതിലും റവന്യു വകുപ്പ് അടിയന്തിരമായി സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നും ആവശ്യമുയര്‍ന്നു.
താലൂക്കില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ എ്ത്രയെന്ന് പരിശോധിച്ച് കണ്ടെത്തണം. മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പ്കേന്ദ്രത്തിന്റെ മേല്‍ക്കൂര പൊളിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് കത്ത് നല്‍കാന്‍ തീരുമാനമായി.മുതിര്‍ന്ന അംഗം എം.ഉണ്ണീന്‍ അധ്യക്ഷനായി. ഡെപ്യുട്ടി തഹസില്‍ ദാര്‍മാരായ സി.വിനോദ്, അബ്ദുള്‍റഹ്മാന്‍ പോത്തുകാടന്‍, താലൂക്ക് വികസന സമിതി അംഗങ്ങളായ ,പി.ആര്‍.സുരേഷ്, എ.കെ.അബ്ദുള്‍ അസീസ്, പി.അബ്ദുള്ള, വി.എ.കേശ വന്‍, കെ.എം.സന്തോഷ്, സദഖത്തുള്ള പടലത്ത്, വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.