മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ന്യൂറോളജി, നേത്രരോഗം, ഇ.എന്‍.ടി. വിഭാഗങ്ങളില്‍ ഞായറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയാണ് ക്യാംപ്.
സൗജന്യ ന്യൂറോളജി ക്യാംപ്
ഇന്ത്യയിലും വിദേശത്തുമായി കാല്‍നൂറ്റാണ്ടോളം സേവനപരിചയമുള്ള പ്രശസ്ത ന്യൂറോ ളജിസ്റ്റ് ഡോ.വിനോദ് തമ്പി നാരായണന്‍ സൗജന്യന്യൂറോളജി ക്യാംപിന് നേതൃത്വം നല്‍ കും. തലവേദന, അപസ്മാരം, പേശി വൈകല്യങ്ങള്‍, ഡയബറ്റിക് ന്യൂറോപ്പതി, കൈകാ ല്‍ തരിപ്പ്, തലകറക്കം, വിറയല്‍, ബാലന്‍സ് കുറവ്, പക്ഷാഘാതം, ഓര്‍മ്മക്കുറവ്, കഴു ത്തുവേദന, തൈറോയ്ഡ് രോഗങ്ങള്‍, നടുവേദന, തിമിരം, കേള്‍വി കുറവ്, ന്യൂറോജെന റ്റിക് ഡിസോര്‍ഡേഴ്‌സ്, ഇന്റര്‍വെര്‍ട്ടെബ്രല്‍ ഡിസ്‌ക് ഡിസോര്‍ഡറുകള്‍ എന്നീ പ്രശ്‌ന ങ്ങളുള്ളവര്‍ക്ക് ക്യാംപില്‍ പങ്കെടുക്കാം.
സൗജന്യ നേത്രപരിശോധന ക്യാംപ്
കണ്ണട വെച്ചിട്ടും കാഴ്ച മങ്ങുന്ന പ്രശ്നവും വിട്ടുമാറാത്ത തലവേദനയും അഭിമുഖീകരിക്കു ന്നവര്‍ക്ക് ആശ്വാസ ചികിത്സ നല്‍കുന്നതിനായി മദര്‍കെയര്‍ ഹോസ്പിറ്റലിന്റെ നേതൃ ത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാംപിന് കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റുമാ രായ ഡോ.മാത്യു.കെ.ജോണ്‍സണ്‍, ഡോ.കീര്‍ത്തന സഖറിയ എന്നിവര്‍ ക്യാംപിന് നേ തൃത്വം നല്‍കും. പ്രമേഹം, തിമിരം, കാഴ്ചക്കുറവ്, ഗ്ലോക്കോമ തുടങ്ങിയ പ്രശ്നങ്ങള്‍ നേ രിടുന്നവര്‍ക്ക് ക്യാംപില്‍ പങ്കെടുത്ത് ചികിത്സ തേടാം.
വിട്ടുമാറാത്ത തലവേദനയും തലകറക്കമോ ഉണ്ടോ?
ഇ.എന്‍.ടി. വിഭാഗത്തില്‍ നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപിന് കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി. സര്‍ജന്‍ ഡോ.അര്‍ഷാദ് ഉച്ചക്കാവില്‍ നേതൃത്വം നല്‍കും. തലവേദന, തല കറക്കം, മൈഗ്രേയ്ന്‍, കേള്‍വിക്കുറവ്, ബാലന്‍സ് കുറവ്, കണ്ണിന് ഇരുവശത്തും വേദന, കണ്ണിലേക്ക് ഇരുട്ടുകയറുക തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ക്യാംപില്‍ പങ്കെടുത്ത് ചികിത്സ തേടാം.
ഈ സേവനങ്ങള്‍ സൗജന്യം
ന്യൂറോളജിസ്റ്റിന്റെ പരിശോധന, നേത്ര പരിശോധന, തിമിര പരിശോധന, കണ്ണിന്റ ഞരമ്പ് (റെറ്റിന പരിശോധന), ചെവി, തൊണ്ട, മൂക്ക് എന്നിവയിലെ പ്രശ്‌നങ്ങള്‍ അറി യാനുള്ള എന്‍ഡോസ്‌കോപ്പി പരിശോധന, ബി.പി, ഷുഗര്‍ പരിശോധന, പ്രമേഹ രോഗി കള്‍ക്ക് അത്യാധുനിക നേത്രപടല സ്‌കാന്‍ എന്നിവ ക്യാംപില്‍ സൗജന്യമായി ലഭിക്കും. ഡയബറ്റിക് ന്യൂറോപതി ടെസ്റ്റ്, എം.ആര്‍.ഐ. സ്‌കാന്‍ എന്നിവയ്ക്ക് 10 ശതമാനം ഡി സ്‌കൗണ്ടും ലഭ്യമാകും. ആശുപത്രിയില്‍ സര്‍ക്കാര്‍ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാ രം സൗജന്യ ചികിത്സകളും, മെഡിസെപ് ഉള്‍പ്പടെ മറ്റു എല്ലാ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ സേവനങ്ങളും ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04924- 227700, 227701, 227777.