മണ്ണാര്‍ക്കാട്: അധ്യാപകര്‍ക്കും സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിലെ ഗുണഭോക്താക്ക ള്‍ക്ക് ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കുന്നതായി കേരളാ സ്‌കൂ ള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപജില്ലാ കൗണ്‍സില്‍ മീറ്റ് കുറ്റപ്പെടുത്തി. ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ നിന്നുള്ള ആശുപത്രികളുടെ അപ്രതീക്ഷിത പിന്മാറ്റം മെഡിസെപ്പിനെ അവതാളത്തിലാക്കിയിട്ടും ഇക്കാര്യത്തില്‍ അധികൃതരുടെ അലംഭാവം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
തക്കതായ കാരണങ്ങളൊന്നുമില്ലാതെ തല്‍ക്കാലം പദ്ധതി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം ലഭിച്ചെന്നാണ് ആശുപത്രികളില്‍ നിന്നുള്ള വിശദീകരണം. അഞ്ഞൂറ് രൂപ പ്രതിമാസ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സില്‍ വിശ്വാസമര്‍പ്പിച്ച് ചികിത്സക്കെത്തുന്നവര്‍ ഗതികേടി ലായിരിക്കുകയാണ്. മെഡിസെപ്പിലെ പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കണ മെന്നും യോഗം ആവശ്യപ്പെട്ടു.
കൗണ്‍സില്‍ മീറ്റ് ജില്ലാ പ്രസിഡന്റ് നാസര്‍ തേളത്ത് ഉദ്ഘാടനം ചെയ്തു. ലെഫ്റ്റ്.പി ഹംസ, കെ.പി.നീന, കെ.എം.സാലിഹ, യു.ഷംസുദ്ദീന്‍ പ്രസീഡിയം നിയന്ത്രിച്ചു. സം സ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത്, സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, സി.എച്ച് സുല്‍ഫിക്കര്‍ അലി, കെ.എ മനാഫ്, കെ.പി.എ.സലീം, ഇ.ആര്‍.അലി, എന്‍.ഷാനവാസലി, പി.അന്‍വര്‍ സാദത്ത്, സലീം നാലകത്ത്, ടി.പി മന്‍സൂര്‍, പി.മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.
ഉപജില്ലാ ഭാരവാഹികളായി സലീം നാലകത്ത് (പ്രസിഡന്റ്),ടി.പി മന്‍സൂര്‍(ജനറല്‍ സെക്രട്ടറി),കെ.ജി മണികണ്ഠന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി),കെ.യൂനുസ് സലിം (അസോസിയേറ്റ് സെക്രട്ടറി),നൗഷാദ് പുത്തന്‍ കോട് (ട്രഷറര്‍),കെ.എം മുസ്തഫ,സലീം മാലിക്, ടി.കെ അബ്ദുല്‍സലാം, ഹാരിസ് കോലോതൊടി,മന്‍സൂബ അഹമ്മദ്,എം. സബിത(വൈസ് പ്രസിഡണ്ടുമാര്‍),പി അബ്ദുല്‍ സലീം,പി മുഹമ്മദാലി, യു.ഷംസുദ്ദീന്‍, കെ.എ നൗഫല്‍, കെ.വി ഇല്യാസ്, ടി.സാഹിറ,ടി.അന്‍സാര്‍ ബാബു (ജോയിന്റ് സെക്ര ട്ടറിമാര്‍),പി അബ്ദുല്‍ സലാം(കലാ സാംസ്‌കാരികം കണ്‍വീനര്‍), ലെഫ്റ്റ്.പി.ഹംസ (അക്കാദമിക് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.