കുമരംപുത്തൂര്‍ : നവീകരിച്ച മല്ലി-പാലക്കണ്ണി റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപയും കുമരംപുത്തൂര്‍ പഞ്ചായത്തില്‍ നിന്നും 10 ലക്ഷം രൂപയും വിനി യോഗിച്ചാണ് റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ വറോടന്‍, സഹദ് അരിയൂര്‍, വാര്‍ഡ് മെമ്പര്‍ സിദ്ധീഖ് മല്ലിയില്‍, ഇന്ദിര മടത്തുംപള്ളി, ഷെരീഫ് ചങ്ങലീരി, അസീസ് പച്ചീരി, ഷറഫു ചങ്ങലീരി, ഷെരീഫ് പച്ചീരി, റഹീം ഹാജി, ഇപ്പു, ബഷീര്‍, കുഞ്ഞാലിഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.