കോട്ടോപ്പാടം: കൊമ്പം ചാരിറ്റബിള്‍ സൊസൈറ്റിയുടെയും വടശ്ശേരിപ്പുറം ഷെയ്ഖ് അഹമ്മദ് ഹാജി സ്മാരക ഗവ. ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി സംഘാടക സമിതി യുടെയും നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ മൗലാന സര്‍ജിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നാളെ സൗജന്യ ജനറല്‍ സര്‍ജറി ക്യാംപ് നടത്തും. ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വടശ്ശേരിപ്പുറം സ്‌കൂളില്‍ നടക്കുന്ന ക്യാംപില്‍ പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, പൈലോ നിഡല്‍ സൈനസ്, ഹെര്‍ണിയ, തൈറോയിഡ്, കാന്‍സര്‍, അമിതവണ്ണം തുടങ്ങിയ രോഗങ്ങളുടെ നിവാരണത്തിനായുള്ള ശസ്ത്ര ക്രിയകള്‍ ക്യാംപില്‍ പരിശോധിച്ച് ചികിത്സ നിര്‍ണയിക്കും. ശസ്ത്രക്രിയ ആവശ്യ മായി വരുന്ന തീര്‍ത്തും നിര്‍ധനരായ മൂന്ന് രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സ നല്‍കും. ലാബ് പരിശോധനകള്‍ക്ക് പകുതി നിരക്കും തുടര്‍ ചികിത്സക ള്‍ക്കും ശസ്ത്രക്രിയകള്‍ക്കും ഇളവുകളും നല്‍കും. ലഭ്യമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.മുഹമ്മദ് ഇസ്മയില്‍, ഡോ. മഹേ ഷ് രാജഗോപാല്‍, ഡോ. ദിലീപ്, ഡോ.അബ്ദുള്ള ചേനത്ത് ക്യാംപിന് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്കും മുന്‍കൂര്‍ ബുക്കിങ്ങിനും: 8157948123, 9633016700, 9895346088

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!