മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റായി പി. നസീര്‍ ബാബു ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് ഗിരീഷ് ഗുപ്തയില്‍ നിന്നും മിനുട്‌സ് ബുക്ക് ഏറ്റുവാങ്ങി. യോഗം വി.കെ.ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അരുണ്‍കുമാര്‍ പാലക്കുറുശ്ശിയെ ആദരിച്ചു. മുന്‍കാല യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, അട്ടപ്പാടി ആര്‍.ജി. എം കോളജിലെ യൂണിയന്‍ ഭാരവാഹികള്‍, എം.ഇ.എസ്. കോളേജില്‍ വിജയിച്ചവര്‍, കെ.എസ്. യു സമരത്തില്‍ ജയില്‍വാസം അനുഭവിച്ചവര്‍ എന്നിവരെയും ആദരിച്ചു. സി.പി.എം വിട്ട് കോണ്‍ഗ്രസിലേക്കെത്തിയ കാരയില്‍ നിന്നുള്ളവര്‍ക്കും പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കും സ്വീകരണം നല്‍കി. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.നസീര്‍ ബാബു അധ്യക്ഷനായി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.ആര്‍.സുരേഷ്, പി.അഹമ്മദ് അഷ്‌റഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് മാസ്റ്റര്‍, വി.വി.ഷൗക്കത്തലി, കെ.ബാലകൃഷ്ണന്‍, പി.മുരളീധരന്‍, ഷഫീക് അത്തിക്കോട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, ലൈല, ഇ.കെ. ജസീല്‍, ഗിസാന്‍ മുഹമ്മദ്, നൗഷാദ് ചേലംഞ്ചേരി, ഷിബു സിറിയക്, നൗഫല്‍ തങ്ങള്‍, ആഷിഫ് കാപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!